10 വർഷത്തിനിടെ അടിമാലി മുൻ റെയ്ഞ്ച് ഓഫീസർ ജോജിജോണിന്റെ സ്വത്ത് 300 ശതമാനം വർദ്ധിച്ചു. അഴിമതി പണം എട്ടുകോടിയോളമെന്ന് വിജിലൻസ്

അടിമാലി റെയ്ഞ്ച് ഓഫീസറായിരിക്കെ ഏലം കർഷകരോട് വൻതോതുക കൈക്കൂലിയായി കൊടുക്കാത്തതിന് പേരിൽ അടിമാലി പീച്ചാട് പ്ലാമല തുടങ്ങിസ്ഥലങ്ങളിൽ അറുപതു വർഷത്തലധികമായി കർഷകർ കൃഷിചെയ്ത് വന്നിരുന്ന ഭൂമിയിൽ അതിക്രമിച്ചുകയറി നിരവധി ഏക്കറിൽ ഏലച്ചെടികൾ ഇയാളുടെ നേതൃത്തത്തിലുള്ള വനപാലകർ വെട്ടി നശിപ്പിച്ചിരുന്നു

0

കോതമംഗലം | അടിമാലി ഫോസ്റ്ററ് റെയ്ഞ്ച് പരിധിയിൽ വിധ മരമുറിക്കേസുമായി സസ്‌പെൻഷനിൽ കഴിയുന്ന അടിമാലി മുൻ റെയ്ഞ്ച് ഓഫീസർ ജോജി ജോൺ 2010 ജനുവരി 1 മുതൽ 2020 ഡിസംബർ 31 വരെ കാലയളവിൽ എട്ടുകോടിയോളം( 7,86,06,779 ) രൂപയുടെ സ്വത്ത് സമ്പാദിച്ചതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി . കഴിഞ്ഞദിവസം ഇയാളുടെ കുമളിയിലെ വീട്ടിലും റിസോർട്ടിലെ വിജലൻസ് സംഘം നടത്തിയ പരിശോധനയിലാണ് സ്വത്ത് സംബന്ധിച്ച വിവരങ്ങൾ വിജിലൻസിന് ലഭിച്ചത് .ഈ കാലയളവിൽ സമ്പത്ത് വരുമാനത്തേക്കാൾ 300 ശതമാനം വർദ്ധിച്ചതിന്റെ തെളിവുകൾ വിജിലൻസിന് ലഭിച്ചു .മാങ്കുവയിലെ സർക്കാർ ഭൂമിയിലെ തേക്കുമരം മരം മുറിച്ചുകടത്തിയതുൾപ്പെടെ നിരവധി കേസ്സുകളിൽ ഇയാൾക്കെതിരെ അന്വേഷണം നടന്നുവരുന്നതിനിടയിലാണ് വിജിലൻസ് റെയ്ഡ് .

അടിമാലി റെയ്ഞ്ച് ഓഫീസറായിരിക്കെ ഏലം കർഷകരോട്
വൻതോതുക കൈക്കൂലിയായി കൊടുക്കാത്തതിന് പേരിൽ അടിമാലി പീച്ചാട് പ്ലാമല തുടങ്ങിസ്ഥലങ്ങളിൽ അറുപതു വർഷത്തലധികമായി കർഷകർ കൃഷിചെയ്ത് വന്നിരുന്ന ഭൂമിയിൽ അതിക്രമിച്ചുകയറി നിരവധി ഏക്കറിൽ ഏലച്ചെടികൾ ഇയാളുടെ നേതൃത്തത്തിലുള്ള വനപാലകർ വെട്ടി നശിപ്പിച്ചിരുന്നു . ജനങളുടെ പ്രക്ഷോപങ്ങളെത്തുടർന്നു റവന്യൂ വകുപ്പ് നടത്തിയ പരിശോധനയിൽ ഇയാൾ വെട്ടി നശിപ്പിച്ച ഭൂമി കര്ഷകരുടേതെന്നു കണ്ടെത്തിയിരുന്നു .ഈ കേസ് ഇപ്പോൾ ഹൈ കോടതിയുടെ പരിഗണനയിലാണ് .

പ്രാഥമിക അന്വേഷണത്തിൽ ജോജി ജോണിനെതിരെ വിജിലൻസ് സ്പെഷൽ വിംഗ് കേസെടുത്തു. വിജിലൻസ് സ്‌പെഷ്യൽ ഡെപ്യൂട്ടി എസ്പി സജീവൻ ടിയു, ഇൻസ്‌പെക്ടർ എസ് അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്, സ്വത്ത് സംബന്ധിച്ച രേഖകളും ബാങ്ക് പാസ് ബുക്കുകളും ബാങ്കിടപാടുകളുടെ രേഖകളും വിജിലൻസ് സംഘം പിടിച്ചെടുത്തിട്ടുണ്ട് ”ഇയാൾക്കെതിരെ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും വിജിലൻസ് ആൻഡ് അഴിമതി വിരുദ്ധ സ്‌പെഷ്യൽ സെൽ എസ്പി കെ കെ മോയിൻകുട്ടി പറഞ്ഞു.

വീട്ടിലും റിസോർട്ടിലുമുള്ള തടിയുപകരണങ്ങൾ മറ്റും വിദഗ്ദധരുടെ സാഹയത്തോടെ പരിശോധന നടത്തും. അടിമാലി റേഞ്ച് ഓഫീസറായിരിക്കെ മരം മുറിക്കാനായി 62 പാസ്സുകളും അധികചുമതല വങിച്ചിരുന്ന നേര്യമംഗലം റേഞ്ചിൽ 92 പാസുകളു അനധികൃതമായി നൽകിയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. മങ്കുവയിലെ പുറമ്പോക്ക് ഭൂമിയിൽ നിന്നും തേക്കുതടി വെട്ടി കടത്തിയതായും കണ്ടെത്തിയിരുന്നു. ഇവയിൽ ചിലത് തേക്കിയിലെ റിസോർട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. തുടർന്ന് ഡിസംബർ മാസത്തിൽ വനം വകുപ്പ് ഇയാള സസ്പെൻഡ് ചെയ്തു.

അടിമാലി ഫോറസ്റ്റ് റെയ്ഞ്ച്സ്റ്റേഷൻ പരിധിയിലെ മാങ്കുവ, പൊൻമുടി തെക്ക് പ്ലാന്റേഷനിൽ വനം വിജിലൻസ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ വൻതോതിൽ കാലവർഷത്തിൽ കടപുഴകി വീണമരങ്ങൾ ഇയാൾ വെട്ടിക്കടത്തിയതായും . ഇയാളിൽ ചിലതു ജോണിന്റെ പുരയിടത്തിൽനിന്നും അമ്മയുടെ ഉടമസ്ഥയിലുള്ള കുമളിയിലെ റിസോർട്ടിൽനിന്നും കണ്ടെടുത്തയും വിജിലൻസ് സംഘം അറിയിച്ചു .

You might also like

-