എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ 26 മുതൽ 30 വരെ

ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്തശേഷമാകും പ്രഖ്യാപനം.എസ്എസ്എൽസിക്ക് മൂന്നും പ്ലസ് ടുവിന് നാലും വി.എച്ച്.എസ്.സിക്ക് അഞ്ചും വിഷയങ്ങളിലാണ് പരീക്ഷ നടക്കാനുള്ളത്.

0

തിരുവനന്തപുരം: ഇനിയും പൂർത്തിയാവാത്ത എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ 26 മുതൽ 30 വരെ നടത്താൻ വിദ്യാഭ്യാസ വകുപ്പ്. ഇതു സംബന്ധിച്ച ടൈംടേബിളിന് വിദ്യാഭ്യാസ വകുപ്പ് രൂപംനൽകി. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്തശേഷമാകും പ്രഖ്യാപനം.എസ്എസ്എൽസിക്ക് മൂന്നും പ്ലസ് ടുവിന് നാലും വി.എച്ച്.എസ്.സിക്ക് അഞ്ചും വിഷയങ്ങളിലാണ് പരീക്ഷ നടക്കാനുള്ളത്. പ്ലസ് വൺ പരീക്ഷകളും ഇക്കൂട്ടത്തിൽ നടത്തും. എസ്എസ്എൽസി പരീക്ഷ ഉച്ചകഴിഞ്ഞും ഹയർസെക്കൻഡറി പരീക്ഷ രാവിലെയുമാകും നടക്കുക.
എസ്എസ്എൽസിക്ക് 26 മുതൽ മൂന്നുദിവസം പരീക്ഷയുണ്ടാകും. ശാരീരികാകലം പാലിക്കുംവിധമാകും ഇരിപ്പിട ക്രമീകരണം. പരീക്ഷാകേന്ദ്രത്തിൽ നിന്നകന്ന് മറ്റുസ്ഥലങ്ങളിലായി പോയവർക്കും എഴുതാൻ അവസരമൊരുക്കും. എത്താൻ സാധിക്കുന്ന പരീക്ഷാകേന്ദ്രത്തിന്റെ വിവരം മുൻകൂട്ടി അറിയിക്കണം .

അതേസമയം എംജി സര്‍വ്വകലാശാല പരീക്ഷകള്‍ ഈ മാസം 26 മുതല്‍ ആരംഭിക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പരീക്ഷയ്ക്ക് ഹാജരാകാന്‍ സാധിക്കാത്തവരുടെ കാര്യം പ്രത്യേകം പരിഗണിക്കും.ലോക്ക് ഡൌണില്‍ ഇളവുകള്‍ വന്ന സാഹചര്യത്തില്‍ കര്‍ശന സുരക്ഷ ഉറപ്പ് വരുത്തി പരീക്ഷ നടത്താനാണ് സര്‍വ്വകലാശാലയുടെ തീരുമാനം.സപ്ലിമെന്‍ററി പരീക്ഷകളും ബിരുദ ബിരുദാനന്തര പരീക്ഷകളുമടക്കം മുടങ്ങിയ പരീക്ഷകളെല്ലാം നടത്താനാണ് തീരുമാനം. മൂല്യനിര്‍ണയവും സുരക്ഷ ഉറപ്പ് വരുത്തിയാണ് നടത്തുന്നത്. എട്ടാം തിയതി മുതല്‍ ആരംഭിക്കുന്ന മൂല്യനിർണയ ക്യാമ്പുകൾ ഹോം വാല്യുവേഷൻ രീതിയിലാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം ഈ വർഷത്തെ കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ പ്രവേശന പരീക്ഷകൾ (KEAM) ജൂലായ് 16 രാവിലെയും ഉച്ചയ്ക്കുമായി നടത്തും. കീം പരീക്ഷകൾക്ക് അപേക്ഷിച്ചിട്ടുള്ള കേരളത്തിന് പുറത്തുള്ള വിദ്യാർഥികൾക്കും കേരളത്തിന് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർഥികൾക്കും പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാൻ ഒരവസരം കൂടി ജൂൺ മാസത്തിൽ നൽകും.ജൂൺ 13, 14 തീയതികളിൽ മൂന്ന്, അഞ്ച് വർഷ എൽ.എൽ.ബി പരീക്ഷകൾ നടത്തും. ജൂൺ 21ന് എം.ബി.എ, ജൂലായ് നാലിന് എം.സി.എ പരീക്ഷകളും ഓൺലൈൻ മുഖേന നടത്തും. പോളിടെക്‌നിക്കിന് ശേഷം ലാറ്ററൽ എൻട്രി വഴിയുള്ള എൻജിനീയറിങ് പ്രവേശനത്തിന് പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടാകില്ല. മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്തവണത്തെ പ്രവേശനം

You might also like

-