8-ാം ക്‌ളാസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും പ്രൊമോഷന്‍ നല്‍കും.

9-ാം ക്‌ളാസ്സില്‍ നടത്തിയ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം നടത്തണമെന്നും, പരീക്ഷ നടക്കാത്ത വിഷയങ്ങളില്‍ അര്‍ദ്ധവാര്‍ഷികപരീക്ഷയുടെ മാര്‍ക്കുകള്‍ പരിഗണിക്കണമെന്നുമാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്.

0

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ പ്രൊമോഷന്‍ സംബന്ധിച്ച മാനദണ്ഡങ്ങള്‍ പുറത്തിറക്കി.നിലവിലെ വ്യവസ്ഥകള്‍ അനുസരിച്ച് 8-ാം ക്‌ളാസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും പ്രൊമോഷന്‍ നല്‍കും. 9-ാം ക്‌ളാസ്സില്‍ നടത്തിയ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം നടത്തണമെന്നും, പരീക്ഷ നടക്കാത്ത വിഷയങ്ങളില്‍ അര്‍ദ്ധവാര്‍ഷികപരീക്ഷയുടെ മാര്‍ക്കുകള്‍ പരിഗണിക്കണമെന്നുമാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്.അര്‍ദ്ധ വാര്‍ഷിക പരീക്ഷ എഴുതാത്തവരുടെ പാദവാര്‍ഷിക പരീക്ഷയുടെ മാര്‍ക്ക് കണക്കിലെടുത്ത് പ്രൊമോഷന്‍ നല്‍കാവുന്നതാണ്. ഇരു പരീക്ഷകളും എഴുതാത്താവര്‍ക്ക് സ്‌കൂള്‍ തലത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കി പരീക്ഷ നടത്തി സ്‌കോര്‍ പരിഗണിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പ്രൊമോഷന്‍ പട്ടിക മെയ് 20 നകം പ്രസിദ്ധീകരിക്കാനും പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകണം പരീക്ഷകള്‍ നടത്താനെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

You might also like

-