‘സത്യവിശ്വാസികളെ നിങ്ങൾ ഊഹങ്ങളെ പിന്തുടരരുത്. അത് കുറ്റമാകുന്നു’;പ്രതിപക്ഷത്തിന് സ്പീക്കറുടെ മറുപടി

'സത്യവിശ്വാസികളെ നിങ്ങൾ ഊഹങ്ങളെ പിന്തുടരരുത്. അത് കുറ്റമാകുന്നു'; എന്നാണ് ശ്രീരാമകൃഷ്ണന്‍ പ്രതിപക്ഷത്തിന് മറുപടി നല്‍കിയത്

0

തിരുവനന്തപുരം :സ്വര്‍ണക്കടത്തു കേസില്‍ ആരോപണം നേരിടുന്ന സ്പീക്കറെ സ്ഥാനത്തുനിന്നും നീക്കണമെന്ന പ്രതിപക്ഷത്തിന്‍റെ പ്രമേയത്തിനെതിരെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ കുറിക്കുകൊള്ളുന്ന മറുപടി. ഖൂര്‍ആന്‍ വാക്കുകള്‍ ഉദ്ധരിച്ചാണ് സ്പീക്കര്‍ മറുപടി നല്‍കിയത്. ‘സത്യവിശ്വാസികളെ നിങ്ങൾ ഊഹങ്ങളെ പിന്തുടരരുത്. അത് കുറ്റമാകുന്നു’; എന്നാണ് ശ്രീരാമകൃഷ്ണന്‍ പ്രതിപക്ഷത്തിന് മറുപടി നല്‍കിയത്. തനിക്കെതിരായ പ്രമേയം ചർച്ച ചെയ്യുന്നതിൽ അഭിമാനമുണ്ടെന്നും വിയോജിപ്പിന്‍റെ ശബ്ദത്തെ സഭ ആഘോഷിക്കുന്നതായും സ്പീക്കര്‍ പറഞ്ഞു. സർക്കാരിനെ അടിക്കാൻ നിവൃത്തിയില്ലാത്തത് കൊണ്ട് സ്പീക്കറെ അടിക്കുന്നു എന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

നിയമസഭയിലെ നിർമാണ പ്രവർത്തനങ്ങളെല്ലാം നടപടി ക്രമങ്ങൾ പാലിച്ചാണെന്നും നമ്മുടെ മനോഭാവമാണ് പ്രശ്നമെന്നും സ്പീക്കര്‍ സഭയില്‍ പറഞ്ഞു.നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാൾ നവീകരണത്തെ ആക്ഷേപിക്കുന്നവർ നമുക്ക് ഇരിക്കാൻ ഇത്ര വലിയ ഹാൾ വേണമോ എന്നതും ചിന്തിക്കുമോയെന്നും സ്പീക്കര്‍ ചോദിച്ചു.സര്‍ക്കാരിനെ അടിക്കാന്‍ മാര്‍ഗമില്ലാത്തവരാണ് സ്പീക്കര്‍ക്കെതിരെ വടിയോങ്ങുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. അപവാദ പ്രചരണങ്ങളുടെ പേരില്‍ കെട്ടിപ്പൊക്കിയ പ്രമേയമാണിതെന്നും അദ്ദേഹം പറഞ്ഞു.ചെയ്യാത്ത കുറ്റത്തിന്‍റെ പേരില്‍ തല കുനിക്കാന്‍ താന്‍ തയ്യാറല്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.ഒരാളുടെ വ്യക്തിത്വം രൂപീകരിക്കുന്നത് . പ്രതിപക്ഷം പറയുന്നത് കാലം വിലയിരുത്തും തന്റെ പിതാമഹന്റെ സംസ്കാരത്തിന് വിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
കെ.എസ്.യു പ്രസിഡന്‍റിനെ പോലെ പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതായും പത്ര വാർത്തക്ക് പിന്നിൽ പോയി പ്രതികരിക്കാൻ വിഡ്ഢിയല്ല താനെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

-

You might also like

-