“അയ്യന്റെ പേര് പറയും”തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ശോഭാ സുരേന്ദ്രന്‍

അയ്യന്റെ പേര് പറഞ്ഞാല്‍ നടപടി എടുക്കുമെങ്കില്‍, തനിക്കെതിരെ നടപടി എടുക്കട്ടെയെന്നും ആറ്റിങ്ങലില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

0

ആറ്റിങ്ങല്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അയ്യന്റെ പേര് പറയുമെന്ന് ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍. അയ്യന്റെ പേര് പറയും. അയ്യന്റെ പേര് പറഞ്ഞാല്‍ നടപടി എടുക്കുമെങ്കില്‍, തനിക്കെതിരെ നടപടി എടുക്കട്ടെയെന്നും ആറ്റിങ്ങലില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ശോഭാ സുരേന്ദ്രന്‍ നടത്തിയത്.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ജോലിയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഏറ്റെടുക്കുന്നതെന്ന് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. എകെജി സെന്ററിലെ സെക്രട്ടറിയുടെ ജോലി ചെയ്യാന്‍ തെരഞ്ഞെടുപ്പ കമ്മീഷണരെ അനുവദിക്കില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.