ശബരിമല വിഷയത്തിൽ കോൺഗ്രസും സിപിഎമ്മും ലീഗും കളിക്കുന്നത് അപകടകരമായ കളിയാണെന്ന് മോദി.

ഇവാ എല്ലാം ചേർന്ന് കേരളത്തിൽ വിശ്വാസങ്ങളെയും ആചാരങ്ങളെയും തകർക്കാനുള്ള അപകടകരമായ നീക്കമാണ് നടത്തുന്നത്.

0

തമിഴ് നാട് :ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് കോൺഗ്രസും സിപിഎമ്മും ലീഗും കളിക്കുന്നത് അപകടകരമായ കളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്‌നാട്ടിലെ തേനിയിൽ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ സംസാരിക്കവേയാണ് പ്രധാനമന്ത്രി ശബരിമല വിഷയം വീണ്ടും ഉന്നയിച്ചത്. കോൺഗ്രസും കമ്മ്യൂണിസ്റ്റും മുസ്ലീംലീഗും ചേർന്ന് കേരളത്തിൽ വിശ്വാസങ്ങളെയും ആചാരങ്ങളെയും തകർക്കാനുള്ള അപകടകരമായ നീക്കമാണ് നടത്തുന്നത്. എന്നാൽ ബിജെപി ഉള്ളിടത്തോളം കാലം ഇത് അനുവദിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.