കോടതി സമുച്ചയത്തിനുള്ളിൽ അഭിഭാഷകനെ വെടിവച്ചു കൊന്നു

മൃതദേഹത്തിന് സമീപത്ത് നിന്ന് നാടൻ പിസ്റ്റളും കണ്ടെത്തി. സംഭവസമയത്ത് ഭൂപേന്ദ്രസിംഗ് തനിച്ചായിരുന്നുവെന്നാണ് സൂചന . ഫോറൻസിക് സംഘവും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്

0

ലക്നൗ : കോടതി സമുച്ചയത്തിനുള്ളിൽ അഭിഭാഷകനെ വെടിവച്ചു കൊലപ്പെടുത്തി . ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ ജില്ലാ കോടതി സമുച്ചയത്തിനുള്ളിലാണ് ഭൂപേന്ദ്ര സിംഗ് എന്ന അഭിഭാഷകൻ കൊല്ലപ്പെട്ടത് . മൃതദേഹത്തിന് സമീപത്ത് നിന്ന് നാടൻ പിസ്റ്റളും കണ്ടെത്തി.
സംഭവസമയത്ത് ഭൂപേന്ദ്രസിംഗ് തനിച്ചായിരുന്നുവെന്നാണ് സൂചന . ഫോറൻസിക് സംഘവും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട് . കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ലെന്നും , അഭിഭാഷകൻ നേരത്തേ ബാങ്കിൽ ജോലി ചെയ്തിരുന്നതായും ഷാജഹാൻപൂർ പോലീസ് സൂപ്രണ്ട് എസ് ആനന്ദ് പറഞ്ഞു . കഴിഞ്ഞ അഞ്ച് വർഷമായി ഷാജഹാൻപൂരിലെ ജില്ലാ കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു ഭൂപേന്ദ്ര സിംഗ്

You might also like