ഇടുക്കി അണകെട്ട് നാളെ 19 തുറക്കും അണകെട്ട് തുറക്കുന്നതിന് മുന്നോടിയായിയുള്ള നടപടി ക്രമങ്ങൾ ജില്ലാഭരണകൂടം അരംഭിച്ചു

അണകെട്ട് തുറന്നു വിടുന്നതിന് മുന്നോടിയായി ജനങ്ങൾക്ക് ജാഗ്രത നിർദേശം നാളാകുന്നതിന് നദി തീരങ്ങളിൽ നിന്നും ആളുകളെ മാറ്റി മർപ്പിക്കുന്നതിനും പൊലീസിന് തദ്ദേശ സ്വയഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട് .2397.38 ആൻ അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്‌

0

ഇടുക്കി :ജല നിരപ്പു ഉയരുന്ന സഹചര്യത്തിൽ ഇടുക്കി അണകെട്ട് 19 രാവിലെ ഏഴുമണിക്ക് തുറന്നേക്കും . അൽപ സമയം മുൻപ് കലട്രേറ്റിൽ ചേർന്ന യോഗത്തിന്റേതാണ് തിരുമാനം ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ ഇന്ന് (18) വൈകിട്ട് ആറുമണിക്ക് അണകെട്ട് തുറക്കുന്നതിന് മുന്നോടിയായി റെഡ് അലേർട്ട് പ്രഖ്യപിക്കും 19 ന് രാവിലെ അപ്പർ റൂൾ പ്രകാരം ജലനിരപ്പ് 2398.86 അടിയിലെത്തിയാൽ അണകെട്ട് തുറന്നു വിടേണ്ടി വരുമെന്ന് ജില്ലാകളക്ട്ടർ വാർത്താകുറിപ്പിൽ അറിയിച്ചു . അണകെട്ട് തുറന്നു വിടുന്നതിന് മുന്നോടിയായി ജനങ്ങൾക്ക് ജാഗ്രത നിർദേശം നാളാകുന്നതിന് നദി തീരങ്ങളിൽ നിന്നും ആളുകളെ മാറ്റി മർപ്പിക്കുന്നതിനും പൊലീസിന് തദ്ദേശ സ്വയഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട് .2397.38 ആൻ അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്‌.അതേസമയം നാളെ രാവിലെ 11 മണിക്ക് ഇടുക്കി ഡാം തുറക്കും – മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു .

അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ അൻപതു സെന്റിമീറ്റർ വീതമാകും തുറന്നുവിടുക ഇടുക്കി നാകേട്ടു തുറക്കുന്നതിന് ഉപാധ്യായ ഇടുക്കിയിൽ നിന്നും ജലം ഒഴികിയെത്തുന്ന ഇടമലയാർ രാവിലെ ആറുമണിക്ക് തുറക്കും . അണകെട്ട് തുറക്കുന്നതറിന് മുന്നോടിയായി പെരിയാറിന്റെ തീരങ്ങളിൽ താമസിക്കുന്ന 66 കുടുംബങ്ങളെ മാറ്റി പറപ്പിക്കും പ്രദേശത്തെ ആളുകളിലേക്ക് വിവരങ്ങൾ കൈമാറുന്നതിനായി ഉച്ചഭാഷിനായി ഉപയോഗിച്ച അറിയിപ്പുകൾ നൽകും പെരിയാറിൽ ആളുകൾ കുളിക്കുന്നതിനു മൽസ്യ ബന്ധനത്തിനും ഇറങ്ങരുതെന്നു മന്ത്രി അറിയിച്ചു.

ഇടമലയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ തുറക്കാനാണ് തീരുമാനം. രാവിലെ ആറ് മണിക്ക് 80 സെ.മി വീതമാകും ഷട്ടറുകൾ തുറക്കുകയെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. ഡാം തുറക്കുമ്പോൾ ഏറ്റവും കൂടുതൽ ബാധിക്കുക ആലുവ, പറവൂർ മേഖലകളെയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇടുക്കി ഡാം കൂടി തുറക്കുന്ന സാഹചര്യത്തിൽ അതനുസരിച്ചുള്ള ക്രമീകരണം ഒരുക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും കളക്ടർ ജാഫർ മാലിക് കൂട്ടിച്ചേർത്തു.

എറണാകുളം ജില്ലയിൽ ജാഗ്രത മന്ത്രി മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു.

ഡാം അലർട്ടുകളുടെ പശ്ചാത്തലത്തിൽ ജില്ലയിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. പെരിയാറിലെ ജലനിരപ്പുയർന്ന് വെള്ളം കയറാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മന്ത്രി നിർദ്ദേശം നൽകി. ഇടമലയാർ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമെടുത്തു.

ഇടുക്കി, ഇടമലയാർ ഡാമുകളിലെ വെള്ളം ഒരുമിച്ച് പെരിയാറിലേക്ക് ഒഴുകാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

പുഴയിലെ വെള്ളം സുഗമമായി ഒഴുകി പോകുന്നതിനുള്ള തടസങ്ങൾ നീക്കണമെന്ന് ഇറിഗേഷൻ വകുപ്പിനോട് മന്ത്രി നിർദ്ദേശിച്ചു. ഇത് യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ നടപ്പാക്കണം. ഫിഷറീസ് വകുപ്പ് വിവിധ മത്സ്യ തൊഴിലാളി സംഘടനകൾ എന്നിവയുടെ സഹകരണം കൂടി ഉറപ്പു വരുത്തണം.

ദുരിതാശ്വാസ ക്യാമ്പുകളിൽ സന്നദ്ധ സംഘടനകളുടെയും സേവനം പ്രയോജനപ്പെടുത്താം. വേണമെങ്കിൽ കളമശ്ശേരി അതിഥി മന്ദിരത്തിൽ കൺട്രോൾ റൂം തുറന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മന്ത്രി നിർദ്ദേശിച്ചു.

ഇടമലയാറിലെ ഷട്ടറുകൾ തുറക്കേണ്ടി വന്നാൽ പെരിയാറിന്റെ തീരത്തുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത കൂടുതലാണ്. ഈ പ്രദേശങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ വേണ്ടത്ര കരുതലുകൾ സ്വീകരിക്കണം. കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി വകുപ്പുകൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.

ആലുവയിൽ നടന്ന യോഗത്തിൽ കളക്ടർ ജാഫർ മാലിക്, എസ്.പി. കെ കാർത്തിക്ക്, എ.സി.പി. ഐശ്വര്യ ദോംഗ്റേ, സബ് കലക്ടർ വിഷ്ണു രാജ്, എ ഡി എം എസ്.ഷാജഹാൻ, ആലുവ തഹസിൽദാർ
സത്യപാലൻ നായർ എന്നിവർ പങ്കെടുത്തു.

You might also like