കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളിൽ പ്രസിദ്ധീകരിക്കണം സുപ്രിം കോടതി

കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളിൽ പ്രസിദ്ധീകരിക്കണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്

0

ഡൽഹി : പരിസ്ഥിതി ആഘാത പഠനത്തിന് പ്രാദേശിക ഭാഷകളിൽ കരട് വിജ്ഞാപനം പുറത്തിറക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി പരിസ്ഥിതി സെക്രട്ടറിക്കെതിരായ കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതി സ്റ്റേ ചെയ്തു.

കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളിൽ പ്രസിദ്ധീകരിക്കണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. പ്രാദേശിക ഭാഷകളിൽ കരട് വിജ്ഞാപനം പുറത്തിറക്കി പൊതുജനാഭിപ്രായം തേടണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമേ കരട് വിജ്ഞാപനം ഇറക്കാനാകൂ എന്നായിരുന്നു കേന്ദ്ര നിലപാട്. കേന്ദ്രത്തിന്റെ എതിർപ്പുകൾ ഹൈക്കോടതിയിൽ തന്നെ ഉന്നയിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു.

You might also like

-