പൊലീസ് രോഗികളുടെ ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിക്കുന്നത് പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് പ്രതിപക്ഷനേതാവ്

കേരളത്തെ ഒരു സര്‍വൈലന്‍സ് സ്റ്റേറ്റ് ആക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്

0

തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊലീസ് രോഗികളുടെ ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിക്കുന്നത് പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തെ ഒരു സര്‍വൈലന്‍സ് സ്റ്റേറ്റ് ആക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആരുടെയൊക്കെ എന്തൊക്കെ വിവരങ്ങള്‍ ഇതുവരെ പൊലീസ് ശേഖരിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ രോഗികളുടെ ഫോണ്‍ രേഖകള്‍ ആവശ്യപ്പെട്ട് പൊലീസ് രംഗത്തെത്തി. രേഖകള്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ടെലകോം ദാതാക്കള്‍ക്ക് കത്ത് നല്‍കി. രോഗം സ്ഥിരീകരിച്ചതിന് മുമ്പുള്ള പത്തുദിവസത്തെ വിവരങ്ങള്‍ നല്‍കണം, ആരെയെല്ലാം വിളിച്ചുവെന്നും അവരുടെ ടവര്‍ ലൊക്കോഷനും കൈമാറണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

You might also like

-