മുസ്ലിം വ്യാജപേരിൽ പാസ്‌പോര്‍ട്ടെടുത്ത് 10 വര്‍ഷം വിദേശത്ത് തട്ടിപ്പ് നടത്തിയ ആര്‍എസ്​എസ് നേതാവ് അറസ്റ്റില്‍.

വർക്കല തച്ചൻകോണം അസീസ്​ മൻസിലിൽ അബ്​ദുൽ സലാം -അയ്​ഷ ബീവി ദമ്പതികളുടെ മകൻ ഷെറിൻ അബ്​ദുൽ സലാം എന്നാണ്​ ഇയാൾ പാസ്​പോർട്ടിൽ പേര്​ നൽകിയിരിക്കുന്നത്​. 2006ൽ ​ഇ​യാ​ൾ വ്യാ​ജ​രേ​ഖ​ക​ൾ നി​ർ​മി​ച്ച് ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി പാ​സ്പോ​ർ​ട്ട് ക​ര​സ്ഥ​മാ​ക്കി വി​ദേ​ശ​ത്ത് പോ​യി​രു​ന്നു

0

തിരുവനന്തപുരം | മുസ്ലിമെന്ന പേരിൽആൾമാറാട്ടം നടത്തി വ്യാജ പാസ്‌പോര്‍ട്ടെടുത്ത് 10 വര്‍ഷം വിദേശത്ത് തട്ടിപ്പ് നടത്തിയ ആര്‍എസ്​എസ് നേതാവ് അറസ്റ്റില്‍. ആര്‍എസ്​എസ് മുഖ്യ ശിക്ഷക്​ കിളിമാനൂര്‍ പ​ഴ​യ​കു​ന്നു​മ്മേ​ൽ വി​ല്ലേ​ജി​ൽ കു​ന്നു​മ്മ​ൽ സാ​ഫ​ല്യം വീ​ട്ടി​ൽ രാജേഷാണ് (47) ക​ണ്ണ​യം​കോ​ട് തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ​നി​ന്ന്​ അറസ്റ്റിലായത്. ഷെറിന്‍ അബ്ദുൽ സലാം എന്ന പേരിലാണ് ഇയാള്‍ 10 വർഷം റിയാദിലും ദുബൈയിലും ജോലി ചെയ്​തിരുന്നത്​.

വർക്കല തച്ചൻകോണം അസീസ്​ മൻസിലിൽ അബ്​ദുൽ സലാം -അയ്​ഷ ബീവി ദമ്പതികളുടെ മകൻ ഷെറിൻ അബ്​ദുൽ സലാം എന്നാണ്​ ഇയാൾ പാസ്​പോർട്ടിൽ പേര്​ നൽകിയിരിക്കുന്നത്​. 2006ൽ ​ഇ​യാ​ൾ വ്യാ​ജ​രേ​ഖ​ക​ൾ നി​ർ​മി​ച്ച് ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി പാ​സ്പോ​ർ​ട്ട് ക​ര​സ്ഥ​മാ​ക്കി വി​ദേ​ശ​ത്ത് പോ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ന​ൽ​കി​യ വിവരത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2019ൽ ​കി​ളി​മാ​നൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്​​തു. ലു​ക്ക്‌ ഔ​ട്ട്‌ നോ​ട്ടീ​സും ബ്ലൂ ​കോ​ർ​ണ​ർ നോ​ട്ടീ​സും ന​ൽ​കി​യി​രു​ന്നു.

ഡിസംബർ 15ന് ​വിദേ​ശ​ത്തു​നി​ന്ന്​ തി​രു​വ​ന​ന്ത​പു​രം എ​യ​ർ പോ​ർ​ട്ടി​ൽ വ​ന്നി​റ​ങ്ങി​യ പ്ര​തി​യെ എ​യ​ർ​പോ​ർ​ട്ട് അ​ധി​കൃ​ത​ർ ത​ട​ഞ്ഞു​​വ​ക്കു​ക​യും പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന്, പൊ​ലീ​സ്​ സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ആ​റ്റി​ങ്ങ​ൽ ജു​ഡീ​ഷ്യ​ൽ ഫ​സ​റ്റ്​​ക്ലാ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. തിരുവനന്തപുരം റൂറല്‍ എസ് പി പി. കെ മധുവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ഡി.എസ് സുനീഷ് ബാബുവിന്‍റെ നേതൃത്വത്തിൽ കിളിമാനൂര്‍ ഐഎസ്എച്ച്ഒ എസ് സനൂജ്, എസ്.ഐ വിജിത്ത് കെ. നായര്‍, രാജേന്ദ്രന്‍, ഷാജി, എ.എസ്.ഐ ഷാജി, എസ്.സി.പി.ഒ റിയാസ്, സി.പി.ഒഒരായ ഷിജു, കിരണ്‍, ബിന്ദു എന്നിവരടങ്ങിയ പാസ്‌പോര്‍ട്ട് കേസിലെ അന്വേഷണ സംഘം സ്ഥലത്തെത്തിയാണ്​ പ്രതിയെ പിടികൂടുകയായത്​.

You might also like