റോഷി അഗസ്റ്റി ൻ മന്ത്രി ഡോ. എൻ. ജയരാജാൻ ചീഫ് വിപ്പ്

പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ അധ്യക്ഷതയിൽചേർന്ന കേരള കോൺഗ്രസ് നിയമസഭാ കക്ഷിയോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. സിപിഎമ്മുമായുള്ള ഉഭയ കക്ഷി ചർച്ചകൾ പൂർത്തിയായതിനെത്തുടർന്ന് അടിയന്തരയോഗം ചേർന്ന് കക്ഷിനേതാവിനെയും മറ്റുഭാരവാഹികളെയും തെരഞ്ഞെടുക്കുകയായിരുന്നു

0

തിരുവനന്തപുരം: കേരളാകോൺഗ്രസ് എം ന് ലഭിക്കുന്ന ഏക മന്ത്രിസ്ഥാനം റോഷി അഗസ്റ്റിന് നൽകാനാണ് ധാരണ. സർക്കാരിന്റെ ചീഫ് വിപ്പ് സ്ഥാനത്തേക്ക് ജയരാജും നിയമിതനാകും.കേരള കോൺഗ്രസ് (എം) നിയമസഭാകക്ഷി നേതാവായി റോഷി അഗസ്റ്റിനെ തെരഞ്ഞെടുത്തു. ഡോ. എൻ. ജയരാജാണ് ഉപനേതാവ്. അഡ്വ. ജോബ് മൈക്കിളാണ് പാർട്ടി വിപ്പ്. പാർലമെൻററി പാർട്ടി സെക്രട്ടറി-അഡ്വ. പ്രമോദ് നാരായണൻ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലാണ് ട്രഷറർ.

പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ അധ്യക്ഷതയിൽചേർന്ന കേരള കോൺഗ്രസ് നിയമസഭാ കക്ഷിയോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. സിപിഎമ്മുമായുള്ള ഉഭയ കക്ഷി ചർച്ചകൾ പൂർത്തിയായതിനെത്തുടർന്ന് അടിയന്തരയോഗം ചേർന്ന് കക്ഷിനേതാവിനെയും മറ്റുഭാരവാഹികളെയും തെരഞ്ഞെടുക്കുകയായിരുന്നു. മന്ത്രിസഭയിലെ പ്രാതിനിധ്യത്തെപ്പറ്റിയുള്ള അന്തിമതീരുമാനം തിങ്കളാഴ്ച എൽഡിഎഫ് യോഗത്തിലുണ്ടാവും. തോമസ് ചാഴികാടൻ എം പി, സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

മധ്യ കേരളത്തിൽ ഇടതു മുന്നണിക്ക് മികച്ച വിജയം സമ്മാനിച്ചതിന് രണ്ട് മന്ത്രി സ്ഥാനം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കേരള കോൺഗ്രസ് ജോസ് വിഭാഗം. കേരള കോൺഗ്രസിന് രണ്ടു മന്ത്രിസ്ഥാനമെന്ന ആവശ്യം ഞായറാഴ്ചത്തെ ചർച്ചയിലും ജോസ് കെ മാണി ഉന്നയിച്ചു. അത് അംഗീകരിക്കാനുള്ള ബുദ്ധിമുട്ട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.ചെയർമാൻ ജോസ് കെ മാണി പാലായിൽ തോറ്റെങ്കിലും പാർട്ടിക്ക് അഞ്ചു പേരെ വിജയിപ്പിക്കാനായി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി ഇടതുമുന്നണിക്ക് 14 സീറ്റു കിട്ടിയതും ന്യൂനപക്ഷ വോട്ട് വിഹിതം നാല് ശതമാനം കൂടിയതും തങ്ങളുടെ ശക്തികൊണ്ടാണെന്ന വിലയിരുത്തലിലാണ് ജോസ് വിഭാഗം. എൽഡിഎഫിലെ മൂന്നാമത്തെ വലിയ കക്ഷിയുമാണ്. അതേസമയം ഒറ്റ എം എൽ എ മർമാത്രമുള്ള കക്ഷികളെ പരിഹാനിക്കേണ്ടതുള്ളതു കൊണ്ടാണ് കേരളാ കോൺഗ്രസ്സിന് ഒരു മന്ത്രി സ്ഥാനം നൽകേണ്ടി വന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ ജോസ് കെ മാണിയെ അറിയിച്ചു