തിരുവനന്തപുരം. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിൾ ലോക് ഡൗൺ

കൂട്ടം കൂടുക, മാസ്ക് ധരിക്കാതിരിക്കുക, പ്രോട്ടോകോൾ ലംഘിക്കുക തുടങ്ങിയവയെല്ലാം കടുത്ത നടപടിക്ക്‌ വിധേയമാകും

0

തിരുവനന്തപുരം :സംസ്ഥാനത്തെ നാല് ജില്ലകളിൽ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിൽ വന്നു. ടെസ്റ്റ് പോസിറ്റിവിറ്റിതുടർച്ചയായി ഉയർന്നു നിൽക്കുന്ന തിരുവനന്തപുരം. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിൾ ലോക് ഡൗൺ കഴിഞ്ഞ ദിവസം അർധരാത്രി മുതലാണ് നടപ്പിലായത്. നിയമലംഘകർക്കെതിരെ ശക്തമായ നടപടികൾ തന്നെ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.നിലവിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് പുറമെയാണ് ട്രിപ്പിൾ ലോക്ക്ഡൗണിന്‍റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളും നടപ്പിലാക്കുന്നത്.

ജില്ലകളുടെ അതിർത്തി അടച്ചിടും. തിരിച്ചറിയൽ കാർഡുമായി വരുന്ന അവശ്യവിഭാഗങ്ങളിലുള്ളവർക്ക് മാത്രമാണ്‌ യാത്രാ അനുമതി. ഒരു റോഡൊഴികെ കണ്ടെയ്ൻമെന്റ്‌ സോൺ മുഴുവനായും അടയ്ക്കും. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടം കൂടുക, മാസ്ക് ധരിക്കാതിരിക്കുക, പ്രോട്ടോകോൾ ലംഘിക്കുക തുടങ്ങിയവയെല്ലാം കടുത്ത നടപടിക്ക്‌ വിധേയമാകും.ലോക്ഡ്രോ ഡൗൺ ലംഘനം കണ്ടെത്താൻ പോലീസ് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന ശ്കതമാക്കിയിട്ടുണ്ട് . ക്വറന്റീൻ ലംഘിക്കുന്നത് കണ്ടെത്താൻ ജിയോ ഫെൻസിങ് സാങ്കേതികവിദ്യയും ഉപയോഗിക്കും. ക്വറന്റീൻ ലംഘിക്കുന്നവരെ സഹായിക്കുന്നവരുടെ പേരിൽ കേരള എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജില്ലയിലേക്കു പ്രവേശിക്കുന്നതും ജില്ലയ്ക്കു പുറത്തേക്കു പോകുന്നതും പൊലീസ് കർശനമായി നിയന്ത്രിക്കും. കണ്ടെയ്ൻമെന്റ് സോണുകളിലും കർശന നിയന്ത്രണങ്ങൾ ഉണ്ടാകും. ചരക്കു ഗതാഗതം, അവശ്യ സേവനങ്ങൾ എന്നിവയ്ക്കു മാത്രമേ സംസ്ഥാനാന്തര ഗതാഗതം അനുവദിക്കൂ. സംസ്ഥാനാന്തര അവശ്യയാത്രയ്ക്ക് കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതു നിർബന്ധമാണ്.

You might also like

-