കോഴിക്കോട് കാറും ടാങ്കർ ലോറിയും കുട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

0

കോഴിക്കോട്: ഇരിങ്ങലില്‍ ‍ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന രണ്ട് പേര്‍ മരിച്ചു. കണ്ണൂര്‍ ചാല സ്വദേശി ആഷിഖ് (47), മകള്‍ ആയിഷ (19) എന്നിവരാണ് മരിച്ചത്. ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.അപകടത്തില്‍ തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ആഷിഖിനെയും മകളെയും കൂടാതെ രണ്ട് ബന്ധുക്കളും കാറിലുണ്ടായിരുന്നു. ഇവര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ധനമിറക്കി കോഴിക്കോട് നിന്ന് തിരികെ പോവുകയായിരുന്നു ടാങ്കര്‍ ലോറി. പരിക്കേറ്റവരെ ആദ്യം വടകരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ചാണ് ആഷിഖും ആയിഷയും മരിച്ചത്. പരിക്കേറ്റവരെ തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി.