രാജ്യത്ത്  24  മണിക്കൂറിനിടെ 11,929  പേരിൽ  കോവിഡ് , 311  പേര് മരിച്ചു 

കോവിഡ് ബാധയെത്തുടർന്ന്  9195  പേര് ഇതുവരെ  മരിച്ചു  രാജ്യത്ത് രോഗികളുടെ എണ്ണം  3,20,922 പിന്നിട്ടു 

0

ഡൽഹി :കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 311 മരണങ്ങളും 11,929 പുതിയ  കോവിഡ് 19 കേസുകളും റിപ്പോർട്ട് ചെയ്തു. 1,49,348 ചികിത്സയിലാണ് , 1,62,379 പേർക്ക്  രോഗശമനഉണ്ടായതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയംഅറിയിച്ചു  കോവിഡ് ബാധയെത്തുടർന്ന്  9195  പേര് ഇതുവരെ  മരിച്ചു  രാജ്യത്ത് രോഗികളുടെ എണ്ണം  3,20,922 പിന്നിട്ടു

മഹാരാഷ്ട്രയില്‍ 1,04,568 പേര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചു. 3830 മരണവും റിപ്പോര്‍ട്ട് ചെയ്തു. 42,687 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചത്. 397 മരണവുമുണ്ടായി. ഗുജറാത്തില്‍ 23,038 പേര്‍ക്ക് രോഗവും 1448 മരണവും റിപ്പോര്‍ട്ട് ചെയ്തു.

ഡൽഹിയിലെ സാഹചര്യം വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.