മുണ്ടക്കയത്ത് ചുമട്ടു തൊഴിലാളിയെ കല്ലെറിഞ്ഞ് കൊന്നു യുവാവ് പിടിയിൽ

മുണ്ടക്കയം ടൗണിലെ ചുമട്ട് തൊഴിലാളിയായ ചെളിക്കുഴി കോട്ടപ്പറമ്പിൽ ജേക്കബ് ജോർജ് (സാബു - 53 ) ആണ് കൊല്ലപ്പെട്ടത്

0

കോട്ടയം: മുണ്ടക്കയത്ത് ചുമട്ടു തൊഴിലാളിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അയൽവാസി. ബിജു  പിടിയിലായിരിക്കുന്നത്. മുണ്ടക്കയം ടൗണിലെ ചുമട്ട് തൊഴിലാളിയായ ചെളിക്കുഴി കോട്ടപ്പറമ്പിൽ ജേക്കബ് ജോർജ് (സാബു – 53 ) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.45 ഓടെയായിരുന്നു സംഭവം.ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് ഓടെയാണ് സംഭവം ഉണ്ടായത്. മുണ്ടക്കയം ടൗണിലെ ചുമട്ടു തൊഴിലാളിയായ ജേക്കബ് ജോർജ് എന്ന സാബു പണി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അയൽവാസിയുടെ കല്ലേറിൽ മരണപ്പെട്ടത്യാതൊരു പ്രകോപനവും ഇല്ലാതെയാണ് ബിജു സാബുവിനെ കല്ലെറിഞ്ഞതെന്നും വിവരമുണ്ട്. കല്ലേറിൽ ഗുരുതരമായി പരിക്കേറ്റ സാബുവിന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതി ഒളിവിൽ പോയെങ്കിലും രാത്രി തന്നെ പൊലീസ് പിടികൂടി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. വാഹനം തിരിക്കുന്നതുമായി ബന്ധപ്പെട്ട് ജോർജും ബിജുവും തമ്മിൽ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇതിന്‍റെ തുടർച്ചയായാണ് ആക്രമണമെന്നാണ് സൂചന.ജോർജിന്‍റെ മൃതദേഹം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഭാര്യ ബിന്ദു. മക്കൾ അലീന ,അനുമോൾ.