വനിതാ പൊലീസ് ഓഫിസറെ കൊലപ്പെടുത്തിയ പ്രതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പ്രതിഫലം

ഡിസംബര്‍ 10 ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. ടെവോറിസ് ഡ്യുവെയ്ന്‍ ഹെന്‍ണ്ടേഴ്‌സിനെ (21) അറസ്റ്റു ചെയ്യുന്നതിന് ശ്രമിക്കുന്നതിനിടയിലാണു വാഹനം വനിതാ ഓഫിസര്‍ക്കു നേരെ ഓടിച്ചു കയറ്റിയത്.

0

ഹൂസ്റ്റണ്‍ : ചോദ്യം ചെയ്യുന്നതിനായി പിടികൂടിയ യുവാവ് വാഹനം ഇടിപ്പിച്ചു പൊലീസ് ഓഫിസറെ കൊലപ്പെടുത്തി. പ്രതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കു അധികൃതര്‍ 20,000 ഡോളറിന്റെ പ്രതിഫലം പ്രഖ്യാപിച്ചു. ഒരു കയ്യില്‍ വിലങ്ങുമായാണ് പ്രതി രക്ഷപ്പെട്ടിരിക്കുന്നത്.
ഡിസംബര്‍ 10 ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. ടെവോറിസ് ഡ്യുവെയ്ന്‍ ഹെന്‍ണ്ടേഴ്‌സിനെ (21) അറസ്റ്റു ചെയ്യുന്നതിന് ശ്രമിക്കുന്നതിനിടയിലാണു വാഹനം വനിതാ ഓഫിസര്‍ക്കു നേരെ ഓടിച്ചു കയറ്റിയത്. തുടര്‍ന്ന് അവിടെ നിന്നും ജീപ്പില്‍ രക്ഷപ്പെട്ട പ്രതി വാഹനം ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഓഫിസര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ടുവരെയും പ്രതിയെ പിടികൂടാന്‍ കഴിയാത്തതിനാല്‍ പൊലീസ് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റൊരു പൊലീസ് ഓഫിസര്‍ പ്രതിയെ ഒരു കൈയ്യില്‍ വിലങ്ങുവച്ച് പുറകിലേക്ക് മാറിയ സമയത്താണ് വാഹനം ഓടിച്ചു വനിതാ പൊലീസ് ഓഫിസറെ ഇടിച്ചു വീഴ്ത്തിയത്.

കൊല്ലപ്പെട്ട സെര്‍ജന്റ് കെയ്‌ല സുള്ളിവാന്‍ (43) പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ 16 വര്‍ഷമായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.

You might also like

-