സംസ്ഥാനത്ത് ഇന്നുംലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ

കോവിഡ് മായി ബന്ധപ്പെട്ട നിയന്ത്രങ്ങൾ ഞായറാഴ്ച്ചകളിൽ മാത്രം ഏർപ്പെടുത്തുന്നതിനെതിരെ കത്തോലിക്കാ സഭയും മാറ്റ് ഇതര ക്രിസ്ത്യൻ ജനവിഭാഗങ്ങളും രംഗത്തു വന്നു .ഞായറാഴ്ചകളിൽ നിയന്ത്രണം ആരാധനാ സ്വാതന്ത്ര്യത്തെ ഘനിക്കുന്നതാണെന്നു ക്രിസ്റിന് സംഘടനകൾ കുറ്റപ്പെടുത്തുന്നു 

0

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്നുംലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. ആവശ്യ സർവ്വീസുകൾക്ക് മാത്രമേ അനുമതി ഉള്ളു. കടകൾക്ക് രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കാം.ഹോട്ടലുകളിൽ പാഴ്സൽ മാത്രമേ പാടുള്ളു. അതേസമയം ആരാധനാലയങ്ങളിൽ 20 പേരെ പ്രവേശിപ്പിക്കാൻ അനുമതി ഉണ്ട്. തുടർച്ചയായ മൂന്നാം ഞായറാഴ്ചയാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.സംസ്ഥാനത്ത് ഇന്നലെ 33,538 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. എറണാകുളം 5577, തിരുവനന്തപുരം 3912, കോട്ടയം 3569, കൊല്ലം 3321, തൃശൂര്‍ 2729, കോഴിക്കോട് 2471, മലപ്പുറം 2086, ആലപ്പുഴ 2023, പത്തനംതിട്ട 1833, കണ്ണൂര്‍ 1807, പാലക്കാട് 1577, ഇടുക്കി 1207, വയനാട് 923, കാസര്‍ഗോഡ് 503 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
അതേസമയം കോവിഡ് മായി ബന്ധപ്പെട്ട നിയന്ത്രങ്ങൾ ഞായറാഴ്ച്ചകളിൽ മാത്രം ഏർപ്പെടുത്തുന്നതിനെതിരെ കത്തോലിക്കാ സഭയും മാറ്റ് ഇതര ക്രിസ്ത്യൻ ജനവിഭാഗങ്ങളും രംഗത്തു വന്നു .ഞായറാഴ്ചകളിൽ നിയന്ത്രണം ആരാധനാ സ്വാതന്ത്ര്യത്തെ ഘനിക്കുന്നതാണെന്നു ക്രിസ്റിന് സംഘടനകൾ കുറ്റപ്പെടുത്തുന്നു .

You might also like

-