സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദരേഖ മിമിക്രിയെന്ന് ദിലീപ്

'ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ ഗ്രൂപ്പിലിട്ട് തട്ടണം' എന്ന് ശബ്ദരേഖയിൽ പറയുന്നുണ്ട്. ഒരുവർഷത്തേക്ക് ഒരുരേഖയും ഉണ്ടാക്കരുതെന്നും ഫോൺ ഉപയോഗിക്കരുതെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്.

0

കൊച്ചി | സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദരേഖ മിമിക്രിയെന്ന് ദിലീപ് ഹൈക്കോടതിയിൽ. ചോദ്യം ചെയ്യലിന് എത്തിയപ്പോഴാണ് ഓഡിയോ കേൾക്കുന്നതെന്നും ഇതിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കി. ഓഡിയോ വിദഗ്ധരായവർ പരിശോധിച്ച് ആധികാരികത ഉറപ്പാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. മുൻകൂർ ജാമ്യപേക്ഷയിൽ വിധി പറയാനിരിക്കെയാണ് ദിലീപിന്റെ വിശദീകരണം. നടിയെ ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ എങ്ങനെ കൊല്ലണമെന്ന് നിർദേശം നൽകുന്ന ശബ്ദരേഖ പുറത്ത് വന്നിരുന്നു. ‘ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ ഗ്രൂപ്പിലിട്ട് തട്ടണം’ എന്ന് ശബ്ദരേഖയിൽ പറയുന്നുണ്ട്. ഒരുവർഷത്തേക്ക് ഒരുരേഖയും ഉണ്ടാക്കരുതെന്നും ഫോൺ ഉപയോഗിക്കരുതെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്.

ശബ്ദരേഖയെക്കുറിച്ചുള്ള വിവരങ്ങൾ പ്രോസിക്യൂഷൻ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ശബ്ദരേഖ തന്റെ കൈയിലുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതുമാണ്. ഇത് കോടതിയിൽ സമർപ്പിച്ചിരുന്നു. എങ്ങനെ കൃത്യം ചെയ്യണം. തെളിവ് നശിപ്പിക്കാൻ അത് ഏറെ പ്രയോജനം ചെയ്യുമെന്നെല്ലാം ശബ്ദരേഖയിൽ പറയുന്നുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. കോടതിയുടെ മുൻപിലിരിക്കുന്ന കേസായതുകൊണ്ടാണ് ഓഡിയോ പുറത്തുവിടാത്തതെന്നും അദ്ദേഹം സൂചിപ്പിച്ചു.

You might also like

-