പള്ളിവാസലിലെ രേഷ്മയുടെ മരണം മാറിലേറ്റ ആഴത്തിലുള്ള മുറിവും രക്തശ്രാവവും മൂലമെന്ന് പോസ്റ്മോർട്ട റിപ്പോർട്ട് പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടില്ല .

മൂർച്ചയേറിയ ആയുധംകൊണ്ട് നെഞ്ചിലെറ്റ ആഴത്തിലുള്ള മുറിവും ആന്തരിക രസക്തശ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ട റിപ്പോർട്ടിൽ ഉള്ളത്. പെൺകുട്ടിയുടെ കൈയ്യിലും മുറിവേറ്റിട്ടുണ്ട് .പ്രതിക്ക് കൊലപാതകം നടത്താൻ കൂടുതൽ ബലപ്രയോഗം നടത്തിയതിന്റെ ലക്ഷണങ്ങൾ ഇല്ലന്നും പെൺകുട്ടി ലൈംഗിക ചൂഷണത്തിന് വിധേയമായിട്ടില്ലന്നും പോസ്റ്റുമോർട്ട റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു

0

കോതമംഗലം : പള്ളിവാസലിൽ കൊല ചെയ്യപ്പെട്ട ബൈസൺവാലി ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥി രേഷ്മയുടെ മൃതദേഹം സംസ്കരിച്ചു . കോട്ടയം മെഡിക്കൽ കോളേജ്ജിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം കോവിഡ് പോർട്ടോകോൾ പാലിച്ച്‌ . കോതമംഗലം നീണ്ടപറയിലെ പെൺകുട്ടിയുടെ അച്ചൻ രാജേഷിന്റെ തറവാട് വീട്ടിലാണ് മൃതദേഹം സംസ്കരിച്ചത് .

മൂർച്ചയേറിയ ആയുധംകൊണ്ട് നെഞ്ചിലെറ്റ ആഴത്തിലുള്ള മുറിവും ആന്തരിക രസക്തശ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ട റിപ്പോർട്ടിൽ ഉള്ളത്. പെൺകുട്ടിയുടെ കൈയ്യിലും മുറിവേറ്റിട്ടുണ്ട് .പ്രതിക്ക് കൊലപാതകം നടത്താൻ കൂടുതൽ ബലപ്രയോഗം നടത്തിയതിന്റെ ലക്ഷണങ്ങൾ ഇല്ലന്നും പെൺകുട്ടി ലൈംഗിക ചൂഷണത്തിന് വിധേയമായിട്ടില്ലന്നും പോസ്റ്റുമോർട്ട റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു .
അതേസമയം പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവായ അനുവിനായി പോലീസ് തിരച്ചിൽ ഊര്ജിതമാക്കിയിട്ടുണ്ട് . കൊലപാതകം നടന്ന സ്ഥലത്തുനിന്നും അനൂവിന്റെ മൊബൈൽ ഫോണിന്റെ ബാറ്ററിയും കവറും പെൺകുട്ടിയുടെ സ്‌കൂൾ ബാഗു ലഭിച്ചിട്ടുണ്ട് . ഇയാളെ കണ്ടെത്തിയാൽ മാത്രമേ കൊലപാതകത്തിന്റെ ചുരളഴിയു.

രാജേഷിന്റെ അച്ചന്റെ രണ്ടാം ഭാര്യയുടെ മകനാണ് പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന അനു . വളരെ നാളുകളായി രാജേഷിന്റെ വാടക വീട്ടിലെ നിത്യസന്ദര്ശകനായിരുന്നു അനു. രാജകുമാരിയിൽ കാർപെന്റെർ ആയി ജോലിനോക്കിയിരുന്ന ഇയാൾ ജോലിചെയ്യുന്ന പണം ഈ കുംടുംബത്തിനായും ചിലവഴിച്ചുകൊണ്ടിരുന്നതായാണ് വിവരം .കോതമംഗലം ഊന്നുകല്ല് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ ഒരു അടിപിടി കേസ് നിലവിലുണ്ട് രാജകുമാരിയിൽ കൂട്ടുകാർക്കൊപ്പം താമസിച്ചിരുന്ന ഇയാൾ രാജേഷിന്റെ വീട്ടിൽ എത്തുന്നതും പതിവായിരുന്നു . വെള്ളത്തൂവൽ സി ഐ യുടെ നേതൃത്തത്തിലുള്ള സംഘം . ഇയാൾ താമസിച്ചിരുന്ന രാജകുമാരിയിലെ താമസസ്ഥലത്തും കോതമംഗലം നീണ്ടപറയിലെ ഇയാളുടെ സ്വന്തംവീട്ടിലും പരിശോധന നടത്തി . കൂടാതെ ഇയാളുടെ കൂട്ടുകാരെയും പോലീസ് ചോദ്യം ചെയ്തട്ടുണ്ട് അനുവിന്റെ വീട്ടിൽ പോലീസ്ന നടത്തിയ പരിശോധനയിൽ അനു എഴുതിയതെന്നു കരുതുന്ന കത്ത് കിട്ടിയതായി വിവരമുണ്ട് .

പ്രദേശവാസികൾ പറയുന്നതനുസരിച്ചു രാജേഷിന്റെ കുടുംബവുമായി ബന്ധപെട്ടു മറ്റു പ്രശനങ്ങൾ ഒന്നുമില്ലന്നാണ് അറിയാൻ കഴിയുന്നത് . കൊല്ലപ്പെട്ട രേഷ്മമായും ബന്ധുവായ അനുവും തമ്മിൽ യാതൊരു സംശയും നാട്ടുകാരിൽ ഉണ്ടായിട്ടില്ല . കൊലപാതകത്തിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടാകുമോ? കൊലപാതകത്തിന്റെ കാരണം എന്ത് ? എന്നത് സംബന്ധിച്ചു കൂടുതൽ വിവരം അറിയണമെങ്കിൽ പെൺകുട്ടിക്ക് ഒപ്പം ഉണ്ടായിരുന്ന അനൂവിനെ കണ്ടെത്തേണ്ടിയിരിക്കുന്നു .ഇതിനായുള്ള തീവ്വ്ര പരിശ്രമത്തിലാണ് പോലീസ് .

You might also like

-