കഠിനംകുളത്ത് 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി.

ആദ്യം പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പരസ്യപ്പെടുത്തുമെന്നായിരുന്നു ഭീഷണി. പിന്നീട് ഇത് വച്ച് നഗ്നഫോട്ടോകൾ അയക്കാൻ ആവശ്യപ്പെട്ടു, തുടർന്ന് നഗ്നഫോട്ടോകൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം

0

തിരുവനന്തപുരം: കഠിനംകുളത്ത് 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി. കഠിനംകുളം പോലിസ്റ്റഷൻ പരിതിയിലാണ് സംഭവം.കുട്ടിയുടെ അയൽവാസിയായ മുപ്പത്കാരനെതിരെയാണ് പരാതി.സംഭവം പുറത്ത് അറിഞ്ഞതോടെ പ്രതിയായ സുൽഫി ഒളിവിൽ പോയി. വൈദ്യ പരിശോധനയിൽ പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണെന്ന് തെളിഞ്ഞു.

ആദ്യം പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പരസ്യപ്പെടുത്തുമെന്നായിരുന്നു ഭീഷണി. പിന്നീട് ഇത് വച്ച് നഗ്നഫോട്ടോകൾ അയക്കാൻ ആവശ്യപ്പെട്ടു, തുടർന്ന് നഗ്നഫോട്ടോകൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. കഴിഞ്ഞ ഓഗസ്റ്റ് മുതൽ പീഡിപ്പിക്കപ്പെടുകയാണെന്നാണ് പെൺകുട്ടിയുടെ മൊഴി. മജിസ്‌ട്രേറ്റ് കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.