യൂണിവേഴ്സിറ്റി കോളജിലെ ഉത്തരക്കടലാസ് തട്ടിപ്പ്:ക്രൈംബ്രാഞ്ച് അന്വേഷണം മുഖ്യമന്ത്രി അട്ടിമറിക്കുന്നതായി രമേശ് ചെന്നിത്തല

കേസന്വേഷണത്തിന്റെ ദിശയും രീതിയും മുഖ്യമന്ത്രി തന്നെ തീരുമാനിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

0

യൂണിവേഴ്സിറ്റി കോളജിലെ ഉത്തരക്കടലാസ് തട്ടിപ്പ് സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം മുഖ്യമന്ത്രി അട്ടിമറിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം മറ്റ് എസ്.എഫ്.ഐ. നേതാക്കളിലേക്കും സര്‍ക്കാരിന് താത്പര്യമുള്ള ജീവനക്കാരിലേക്കും നീങ്ങാതിരിക്കാനാണിത്. കേസന്വേഷണത്തിന്റെ ദിശയും രീതിയും മുഖ്യമന്ത്രി തന്നെ തീരുമാനിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.