കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി.

പട്ടികജാതി-പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ലൈഫ് ഭവന പദ്ധതി പ്രകാരം നല്‍കുന്ന തുകയില്‍ നിന്ന് മൂവായിരം രൂപ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. നിരവധി പേരില്‍ നിന്ന് ഇയാള്‍ പണം വാങ്ങിയതായി ആരോപണമുയര്‍ന്നിരുന്നു.

0

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ മലപ്പുറം എടവണ്ണയിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി. എടവണ്ണ വിഇഒ കൃഷ്ണദാസിനെയാണ് വിജിലൻസ് ഡിവൈഎസ്പി രാമചന്ദ്രനും സംഘവും പിടികൂടിയത്.

പട്ടികജാതി-പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ലൈഫ് ഭവന പദ്ധതി പ്രകാരം നല്‍കുന്ന തുകയില്‍ നിന്ന് മൂവായിരം രൂപ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. നിരവധി പേരില്‍ നിന്ന് ഇയാള്‍ പണം വാങ്ങിയതായി ആരോപണമുയര്‍ന്നിരുന്നു. എടവണ്ണ സ്വദേശിയുടെ പരാതിയിലാണ് ഇപ്പോൾ ഇയാള്‍ പിടിയിലായത്.

കൈക്കൂലിയായി വാങ്ങിയ മൂവായിരം രൂപയും വിജിലൻസ് കണ്ടെടുത്തു. മൂവായിരം രൂപ തന്നാല്‍ മാത്രമേ 75000 രൂപ അനുവദിക്കുകയുള്ളൂവെന്നായിരുന്നു കൃഷ്ണദാസ് പറഞ്ഞത്. ഇയാളെ കോഴിക്കോട് വിജിലൻസ് കോടതിയില്‍ ഹാജരാക്കും.

You might also like

-