ഏഴു സംസ്ഥാനങ്ങളിൽ നിന്നുള്ള 18 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 19ന്

കോവിഡ് 19നെ പ്രതിരോധിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിച്ച് വേണം തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കാനെന്നും ഇതിനായി ചീഫ് സെക്രട്ടറിമാർ മുതിർന്ന ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു

0

ഡൽഹി: ഏഴു സംസ്ഥാനങ്ങളിൽ നിന്നുള്ള 18 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 19ന് നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ച അറിയിച്ചതാണ് ഇക്കാര്യം. കൊറോണ വൈറസ് മഹാമാരിയെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടത്താൻ വൈകിയത്.തെരഞ്ഞെടുപ്പ് നടക്കുന്ന അതേദിവസം തന്നെ വോട്ടെണ്ണലും നടക്കും.18 സീറ്റുകളിൽ ആന്ധ്രാപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നാലും ജാർഖണ്ഡിൽ രണ്ടും മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ മൂന്നും മണിപ്പൂർ, മേഘാലയ എന്നിവിടങ്ങളിൽ ഓരോ സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

കോവിഡ് 19നെ പ്രതിരോധിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിച്ച് വേണം തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കാനെന്നും ഇതിനായി ചീഫ് സെക്രട്ടറിമാർ മുതിർന്ന ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.