കോട്ടയത്ത് ദമ്പതിമാരെ കെട്ടിയിട്ട് ആക്രമണം ഭാര്യ മരിച്ചനിലയിൽ ,കവർച്ച ?

വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട അക്രമി, വീടിന്‍റെ പോർച്ചിൽ കിടന്ന കാറും കവർന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

0

കോട്ടയം : കോട്ടയം താഴത്തങ്ങാടി പാറപ്പാടത്ത് വീടിനുള്ളിൽ ദമ്പതിമാരെ ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ആക്രമണത്തിൽ ക്രൂരമായി പരിക്കേറ്റ ഭാര്യ മരിച്ചു തലയ്ക്കടിയേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത് . വെട്ടേറ്റു പരുക്കേറ്റ ഭർത്താവ് ഗുരുതരാവസ്ഥയിൽ.. ഗുരുതരമായി പരിക്കേറ്റ ഭർത്താവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറപ്പാടം ഷാനി മൻസിൽ ഷീബ (60), സാലി (65) എന്നിവരാണ് ആക്രമണത്തിന് ഇരയായത്‌. വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട അക്രമി, വീടിന്‍റെ പോർച്ചിൽ കിടന്ന കാറും കവർന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം സംഭവത്തിനു പിന്നിൽ മോഷണ സംഘമാണെന്ന സംശയത്തിലാണ് പൊലീസ്. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് സൂചന. എന്നാൽ ഇന്ന് വൈകിട്ടോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഷീബയുടെ ശരീരത്തിൽ വയർ കെട്ടി വച്ചിട്ടുണ്ട്. വീടിനുള്ളിൽ പാചക വാതക സിലിണ്ടർ തുറന്ന് വിട്ട നിലയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചു.