കേരളത്തിൽ വ്യാപക മഴക്ക് സാധ്യത ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

0

കൊച്ചി | സംസ്ഥാനത്തു ഇന്നു വ്യാപകമായ മഴ ലഭിച്ചു വരും ദിവസങ്ങളിലും വ്യാപകമായ മഴ ഉണ്ടാകുമെന്നു കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു ശക്തമായ മഴയെ തുടർന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. അതിരപ്പിള്ളിയിൽ ശക്തമായ മഴയിലും കാറ്റിലും മരം വീണ് ​ഗതാ​ഗതം തടസപ്പെട്ടു. ഇവിടെ ​ഗതാ​ഗതസംവിധാനങ്ങൾ പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.

കാലടിയിൽ കനത്ത മഴയിലും കാറ്റിലും നാശനഷ്ടങ്ങളുണ്ട്. എറണാകുളം ജില്ലയിൽ പെരുമഴയാണ് പെയ്യുന്നത്. റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഇതേരീതിയില്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

-

You might also like

-