അധികാരം പിടിക്കാൻ ഹിന്ദി ഹൃദയഭൂമിയിലൂടെ പ്രതിപക്ഷ കക്ഷികളുടെ ബസ്സ് യാത്ര “ബസ്സിലെല്ലാം സന്തോഷം “

2019 തെരെഞ്ഞെടുപ്പിനു മുന്നോടിയായിട്ടുള്ള പ്രതിപക്ഷ ഐക്യം ദേശിയ തലത്തിൽ കൂടുതൽ ശക്തി പ്രാപിക്കുന്നു വെന്നതിന്റെ തെളിവായി രാഹുലിനൊപ്പമുള്ള ബസ്സ് യാത്രയെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു

0

ഡൽഹി : ഹിന്ദി ഹൃദയഭൂമിയിൽ പ്രതിപക്ഷ നേതാക്കളുടെ തേരോട്ടം  രാവിലെ മധ്യപ്രദേശിൽ ഭോപ്പാലിൽ നിന്നും ആരംഭിച്ച ദേശിയ നേതാക്കളുടെ ബസ് യാത്ര 2019 ലെ പൊതുതെരെഞ്ഞടുപ്പിലെ പ്രതിപക്ഷ ഐക്യത്തിലേക്കാനാണ് വിരൽ ചൂണ്ടുന്നത് ഹിന്ദി ഹൃദയ ഭൂമി കിഴടക്കിയുള്ള ബസ്സ് യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം മുൻസീറ്റിൽ മുൻ പ്രധാന മന്ത്രി മൻമോഹൻ സിങ് ,തമിഴ് നാട് മുൻ മുഖ്യ മന്ത്രി കരുണാനിധിയുടെ പുത്രൻ എംകെ സ്റ്റാലിൻ ഇന്നലെ ചെന്നൈയിൽ നടന്ന കരുണനിധി അനുസ്സസ്മരണ പരിപാടിക്കിടയിൽ രാഹുൽ ഗാന്ധിയെ ഭാവി പ്രധാനമന്ത്രി യായി ഉയർത്തിക്കാട്ടി ദേശിയ നേതാക്കളുടെ സാന്നിത്യത്തിൽ പ്രസംഗിച്ചിരുന്നു .

ഒരുമിച്ചുള്ള യാത്രയിൽ എംകെ സ്റ്റാലിൻ രാഹുൽ ഗാന്ധിക്കൊപ്പംതൊട്ടുപിന്നിൽ ഉണ്ടായിരുന്നു ഭോപ്പാലിൽനിന്നു സത്യപ്രതിജ്ഞ കഴിഞ്ഞ മുഖ്യ മന്ത്രിയും ഉപമുഖ്യ മന്ത്രിയും മടക്കം ഇന്ന് സത്യ പ്രതിജ്ഞ ചെയ്ത മുഴുവൻ മുഖ്യ മന്ത്രിമാരും ബസ് യാത്രയിൽ പങ്കാളികളായി ..2019 തെരെഞ്ഞെടുപ്പിനു മുന്നോടിയായിട്ടുള്ള പ്രതിപക്ഷ ഐക്യം ദേശിയ തലത്തിൽ കൂടുതൽ ശക്തി പ്രാപിക്കുന്നു വെന്നതിന്റെ തെളിവായി രാഹുലിനൊപ്പമുള്ള ബസ്സ് യാത്രയെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു
ഹിന്ദി ഹൃദയഭൂമിയിലൂടെയുള്ള യാത്രയെ രാഹുകൾ ഗാന്ധി “ബസ്സിലെല്ലാം സന്തോഷം”എന്ന് വിശേഷിപ്പിചാണ് ട്വിറ്റ് ചെയ്തട്ടുള്ളത്

You might also like

-