മധ്യപ്രദേശില്‍ ബി ജെ പി യെ ഞെട്ടിച്ച് കോൺഗ്രസ്സ് അധികാരമേറ്റ ആദ്യമണിക്കൂറിൽ അൻപതിനായിരം  കോടിയുടെ   കാർഷിക കടങ്ങൾ എഴുതി തള്ളി  കോൺഗ്രസ്സ്സർക്കാർ

അൻപതിനായിരം കോടിയുടെ കാർഷിക കടങ്ങളാണ് അധികാരമേറ്റ ശേഷം രണ്ടു മണിക്കൂർകൊണ്ട് മുഖ്യ മന്ത്രി നടപടിക്രമങ്ങൾ പൂർത്തിയാക്കി എഴുതി തള്ളിയത് ദേശസത്കൃത ബാങ്കുകളിലെയും സഹകരണ ബാങ്കുകളിലെയും രണ്ടു ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങളാണ് ആദ്യ ഘട്ടം എഴുതി തള്ളുന്നത്

0

 ഭോപ്പാൽ :മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച കോണ്‍ഗ്രസ്. മുഖ്യമന്ത്രിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പിസിസി അധ്യക്ഷനുമായ കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം സര്‍ക്കാരിന്റെ ആദ്യ നടപടിയായാണ് കര്‍ഷക വായ്പ്പകള്‍ എഴുതിത്തള്ളിയത്. ഇതുസംബന്ധിച്ച് രേഖകളില്‍ മുഖ്യമന്ത്രി കമല്‍നാഥ് ഒപ്പുവെച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാന വാഗ്ദാനമായിരുന്നു  കോടികൾ വരുന്ന കാർഷിക   വായ്പ്പകള്‍ എഴുതിത്തള്ളിയത്  വലിയ  പ്രതീക്ഷകളാണ് ജനങ്ങളിൽ ഉണ്ടാക്കിയിട്ടുള്ളത്  മധ്യപ്രദേശിലെതൊണ്ണൂറു ശതമാനം കർഷകരും  കടക്കെണിയിലാണ്

വായ്‌പകൾ എഴുതി തള്ളിയതോടെ മധ്യപ്രദേശിൻലെ ലക്ഷകണക്കിന്  കർഷകർക്ക്  അൻപതിനായിരം  കോടിയുടെ  കാർഷിക കടങ്ങളാണ്   അധികാരമേറ്റ ശേഷം രണ്ടു മണിക്കൂർകൊണ്ട്  മുഖ്യ മന്ത്രി നടപടിക്രമങ്ങൾ  പൂർത്തിയാക്കി  എഴുതി തള്ളിയത്   ദേശസത്കൃത ബാങ്കുകളിലെയും  സഹകരണ ബാങ്കുകളിലെയും   രണ്ടു ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങളാണ്  ആദ്യ ഘട്ടം  എഴുതി തള്ളുന്നത്