രണ്ടുവയസുകാരന്റെ കൊലപാതകം അമ്മയും കാമുകനും അറസ്റ്റിൽ

ഭർത്താവുമായിപിണങ്ങി കഴിയുന്ന ഉത്രയുടെയും കാമുകന്റെയും സ്വര്യ ജീവിതത്തിന് രണ്ടുവയസ്സുകാരൻ മകൻ തടസ്സമാണെന്നു കണ്ട 'അമ്മ കുട്ടിയെ വകവരുത്താൻ ഒത്താശ ചെയ്തതായാണ് വിവരം ഇരുവരും ആസൂത്രിതമായി കുട്ടിയെ കൊലപ്പെടുത്തിയ ശേക്ഷം ആശുപത്രിയിൽ എത്തിച്ചതായാണ് പോലീസ് കരുതുന്നത്

0

തിരുവനന്തപുരം: ഡിസംബര്‍ 15ന് വർക്കലയിൽ രണ്ടര വയസ്സുകാരൻ
ഏകലവ്യൻ കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടിയുടെ അമ്മ ഉത്തരയും കാമുകനും പൊലീസ്പിടിയിലായി . വര്‍ക്കല പൊലീസാണ് ഇരുവരെയും പിടികൂടിയത് . ആന്തരിക രക്തസ്രവമാണ് കുട്ടിയുടെ മരണ കാരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിനെ തുടർന്നാണ് പൊലീസ് നടപടി.

പിടികൂടിയ ഇരുവരെയും വര്‍ക്കല പൊലീസ് ചോദ്യം ചെയ്യുകയാണ്. ഭര്‍ത്താവില്‍നിന്ന് പിരിഞ്ഞ് കഴിയുന്ന ഉത്തര മൂന്ന് മാസമായി കാമുകനൊപ്പമാണ് താമസം. ഇരുവരും കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് സൂചന.അയാൾ കാരുടെ മൊഴി ഭർത്താവുമായിപിണങ്ങി കഴിയുന്ന ഉത്രയുടെയും കാമുകന്റെയും സ്വര്യ ജീവിതത്തിന് രണ്ടുവയസ്സുകാരൻ മകൻ തടസ്സമാണെന്നു കണ്ട ‘അമ്മ കുട്ടിയെ വകവരുത്താൻ ഒത്താശ ചെയ്തതായാണ് വിവരം ഇരുവരും ആസൂത്രിതമായി കുട്ടിയെ കൊലപ്പെടുത്തിയ ശേക്ഷം ആശുപത്രിയിൽ എത്തിച്ചതായാണ് പോലീസ് കരുതുന്നത്
ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍വച്ചാണ് ഏകലവ്യന്‍ മരിച്ചത്. ഏകലവ്യനെ ഉത്തരയുടെ കാമുകനാണ് വൈകുന്നേരത്തോടെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ സർക്കർ ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴി മരണം സംഭവിച്ചുവെന്നാണ് ഇരുവരും പൊലീസിന് നല്‍കിയ മൊഴി ഇരുവരെയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്