റ​ഫാ​ൽ ക​രാ​റി​ൽ വി​മാ​ന നി​ർ​മാ​ണ കമ്പ​നി​യാ​യ ദ​സോ ഇ​ട​നി​ല​ക്കാ​രാ​യ ഇ​ന്ത്യ​ൻ ക​മ്പ​നി​ക്ക് 9 കോ​ടി രൂ​പ ന​ൽ​കി​യ​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ

2017-ൽ ഡാസോ കമ്പനിയുടെ അക്കൗണ്ടിൽ നിന്നും 508925 യൂറോ ഇടപാടുകാർക്ക് സമ്മാനമായി നൽകിയെന്ന് എഎഫ്എ കണ്ടെത്തിയിരുന്നു.

0

ഡൽഹി :ഫ്രാ​ൻ​സി​ൽ നി​ന്ന് 36 റ​ഫാ​ൽ ജെ​റ്റ് വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള ക​രാ​റി​ൽ ഒ​പ്പി​ട്ട​തി​ന് പി​ന്നാ​ലെ വി​മാ​ന നി​ർ​മാ​ണ കമ്പ​നി​യാ​യ ദ​സോ ഇ​ട​നി​ല​ക്കാ​രാ​യ ഇ​ന്ത്യ​ൻ ക​മ്പ​നി​ക്ക് 9 കോ​ടി രൂ​പ (10 ല​ക്ഷം യൂ​റോ) ന​ൽ​കി​യ​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ. ഫ്ര​ഞ്ച് പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ മീ​ഡി​യ​പാ​ർ​ട്ട് ആണ് വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.ഡാസോ കമ്പനിയുടെ ഓഡിറ്റിംഗ് നിർവഹിച്ച ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജൻസിയായ എഎഫ്എയുടെ രേഖകൾ ഉദ്ധരിച്ചാണ് റിപ്പോർട്ട്.ദ​സോ​യു​ടെ ഇ​ന്ത്യ​യി​ലെ സ​ബ് കോ​ണ്‍​ട്രാ​ക്ട​റാ​യ ഡെ​ഫ്സി​സ് സൊ​ലൂ​ഷ​ൻ​സ് എ​ന്ന ക​മ്പ​നി​ക്കാ​ണ് തു​ക ന​ൽ​കി​യ​ത്. റ​ഫാ​ൽ വി​മാ​ന​ത്തി​ന്‍റെ 50 വ​ലി​യ മാ​തൃ​കാ രൂ​പ​ങ്ങ​ൾ നി​ർ​മി​ക്കാ​നാ​ണ് ഈ ​പ​ണം ന​ൽ​കി​യ​തെ​ന്ന് ദ​സോ അ​വ​കാ​ശ​പ്പെ​ടു​ന്നു. എ​ന്നാ​ൽ, മാ​തൃ​കാ രൂ​പ​ങ്ങ​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ​തി​ന്‍റെ ഒ​രു തെ​ളി​വും ക​മ്പ​നി​ക്ക് ന​ൽ​കാ​നാ​യി​ട്ടി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.ഫ്രാ​ൻ​സി​ലെ അ​ഴി​മ​തി​വി​രു​ദ്ധ ഏ​ജ​ൻ​സി​യു​ടെ ഓ​ഡി​റ്റി​ലാ​ണ് സം​ഭ​വം വെ​ളി​പ്പെ​ട്ട​ത്. റി​പ്പോ​ർ​ട്ടി​നെ കു​റി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​രോ വി​മാ​ന നി​ർ​മാ​ണ കമ്പ​നി​യോ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

2017-ൽ ഡാസോ കമ്പനിയുടെ അക്കൗണ്ടിൽ നിന്നും 508925 യൂറോ ഇടപാടുകാർക്ക് സമ്മാനമായി നൽകിയെന്ന് എഎഫ്എ കണ്ടെത്തിയിരുന്നു. റഫാൽ വിമാനങ്ങളുടെ മോഡലുകൾ നിർമിക്കുന്നതിനാണ് ഈ തുക ചെലവാക്കിയത് എന്നാണ് കമ്പനി അവകാശപ്പെട്ടത്. എന്നാൽ, ഇതിനുള്ള തെളിവുകൾ ഹാജരാക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ലെന്ന് ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജൻസി റിപ്പോർട്ടിൽ പറയുന്നതായി മീഡിയാ പാർട്ട് പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇത്ര വലിയ തുകയുടെ ഇടപാട് കണ്ടെത്തിയെങ്കിലും ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജൻസി ഈ വിഷയത്തിൽ മറ്റ് നിയമനടപടികളിലേക്ക് കടന്നിട്ടില്ല

 

You might also like

-