സി ജെ പി സമരത്തെ പോലീസ് നേരിട്ടതിൽ ഗുരുതര വീഴ്ചയെന്ന് ആർ എ എഫ്

ഇനിയൊരു നിർദേശമുണ്ടാകും വരെ പെല്ലറ്റ് ഗൺ, ഇലക്ട്രിക് ഷീൽഡ്, ആൻഡ് റയറ്റ് ഗൺ എന്നിവ ഉപയോഗിക്കരുതെന്നും സേനാ നടപടികളെ വിലയിരുത്താൻ ആ ർ എഫ് ഇൻസ്പെക്ടർ ജനറൽ വിളിച്ച യോഗത്തിൽ നിർദേശം നൽകി.

ഡൽഹി| ഡൽഹിയിൽ സി ജെ പി സമരത്തെ നേരിട്ടതിൽ ഗുരുതര വീഴ്ചയെന്ന് ആർ എ എഫ് . വിദ്യാർഥി പ്രതിഷേധത്തിലേക്ക് പെല്ലറ്റ് ഗണ്ണോ ഇലക്ട്രിക് ഷോക്കോ പ്രയോഗിക്കേണ്ട സാഹചര്യം സി ജെ പിയുടെ പാർലമെന്റ് മാർച്ചിലില്ലായിരുന്നുവെന്നാണ് സേനയുടെ ആഭ്യന്തര അവലോകനത്തിലെ കണ്ടെത്തൽ.
വിദ്യാഥികൾക്ക് നേരെ പെല്ലറ്റ് ഗണ്ണോ ഇലക്ട്രിക് ഷോക്കോ പ്രയോഗിക്കേണ്ട സാഹചര്യമില്ലായിരുന്നു. സേനാംഗങ്ങള വിന്യസിക്കും മുൻപ് മതിയായ നിർദേശങ്ങളും ചുമതലയും നൽകുന്നതിലും വീഴ്ച്ചയുണ്ടായി. സ്വയം സുരക്ഷയില്ലാതെ സമരക്കാരെ നേരിടുന്ന സേനാംഗങ്ങളുടെ ദൃശ്യങ്ങളും സി ആർ പി എഫ് പരിശോധിച്ചു. ഇനിയൊരു നിർദേശമുണ്ടാകും വരെ പെല്ലറ്റ് ഗൺ, ഇലക്ട്രിക് ഷീൽഡ്, ആൻഡ് റയറ്റ് ഗൺ എന്നിവ ഉപയോഗിക്കരുതെന്നും സേനാ നടപടികളെ വിലയിരുത്താൻ ആ ർ എഫ് ഇൻസ്പെക്ടർ ജനറൽ വിളിച്ച യോഗത്തിൽ നിർദേശം നൽകി. ദ്രുത കർമ്മ സേനയുടെ പ്രവർത്തനത്തെ കുറിച്ച് പ്രൊഫഷണൽ വിലയിരുത്തലുണ്ടാകുമെന്ന് സി ആർ പി എഫ് ഡി ജി ഗ്യാനേന്ദ്ര പ്രതാപ് സിങും വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പെല്ലറ്റ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. കല്ലേറിൽ സേനംഗങ്ങൾക്കും പരിക്കേറ്റു. അതേസമയം സമരത്തിനിടെ പരിക്കേറ്റ ആർ എം എൽ ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയുടെ നില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി വൃത്തങ്ങളറിയിച്ചു.

You might also like

-