കോണ്‍ഗ്രസ്സ് – സിപിഐഎം അവിശുദ്ധ ബന്ധം ചെന്നിത്തലയെ വേദിയിലിരുത്തി ജി സുധാകാരന്റെ വിമർശനം .

ആലപ്പുഴ നഗരസഭയിലെ എൽഡിഎഫ് കൗൺസിലർമാർ തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. നഗരസഭയിൽ തനിക്കെതിരെ പ്രതിഷേധം നടക്കാൻ സാധ്യതയുണ്ടെന്ന് മുൻകൂട്ടി അറിഞ്ഞിട്ടും ആ വിവരം തന്നെ അറിയിക്കുന്നതിൽ ആഭ്യന്തര വകുപ്പിന്‍റെ കീഴിലുള്ള പോലീസ് വീഴ്ച വരുത്തിയെന്നും സുധാകരൻ

ആലപ്പുഴ | സിപിഐഎമ്മിന് പിന്നാലെ കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് ജി സുധാകരന്‍ എംഎല്‍എ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി ആലപ്പുഴയിലെ കോണ്‍ഗ്രസ്സ് – സിപിഐഎം അവിശുദ്ധ ബന്ധം ആരോപിച്ചായിരുന്നു ജി സുധാകരന്റെ വിമര്‍ശനം. തനിക്കെതിരായ പ്രതിഷേധം സിപിഐഎം നടത്തിയാല്‍ നേതാക്കളുടെ കരണത്തടിക്കേണ്ടി വന്നേനെയെന്നും ജി സുധാകരന്‍ തുറന്നടിച്ചു.ആലപ്പുഴ നഗരസഭയിലെ എൽഡിഎഫ് കൗൺസിലർമാർ തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. നഗരസഭയിൽ തനിക്കെതിരെ പ്രതിഷേധം നടക്കാൻ സാധ്യതയുണ്ടെന്ന് മുൻകൂട്ടി അറിഞ്ഞിട്ടും ആ വിവരം തന്നെ അറിയിക്കുന്നതിൽ ആഭ്യന്തര വകുപ്പിന്‍റെ കീഴിലുള്ള പോലീസ് വീഴ്ച വരുത്തിയെന്നും സുധാകരൻ രമേശ് ചെന്നിത്തല വേദിയിലിരിക്കെ പറഞ്ഞു.

കൂടാതെ, സിപിഎമ്മുമായി രമേശ് ചെന്നിത്തലയുടെ പാർട്ടി നടത്തുന്ന കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നും, ഇത്തരം ‘കൂട്ടുകച്ചവടങ്ങൾ’ വലിയ അഴിമതികൾക്കാണ് വഴിതെളിക്കുന്നതെന്നും വേദിയിൽ വെച്ച് അദ്ദേഹം വിമർശിച്ചു. അതേസമയം, ജി സുധാകരന് രമേശ് ചെന്നിത്തല പൂർണ പിന്തുണ പ്രഖ്യാപിച്ചു. ജനങ്ങൾ തിരഞ്ഞെടുത്ത് ഉയർത്തിക്കൊണ്ടുവന്ന ഒരു മുതിർന്ന നേതാവിനെ എവിടെച്ചെന്നാലും കരിങ്കൊടി കാണിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് ജനാധിപത്യപരമായ നടപടിയല്ലെന്ന് ചെന്നിത്തല പറഞ്ഞു.

ജി സുധാകരനെ അപമാനിക്കാനും ആക്ഷേപിക്കാനുമുള്ള നീക്കങ്ങളിൽ നിന്ന് സിപിഎം പിന്തിരിയണം. കോൺഗ്രസിന്‍റെ പൂർണ പിന്തുണ അദ്ദേഹത്തിനുണ്ട്. സുധാകരൻ ഉന്നയിച്ച കൂട്ടുകച്ചവട ആരോപണത്തെക്കുറിച്ച് തനിക്ക് അറിവില്ല. എക്സാലോജിക് കേസിൽ നിയമം നിയമത്തിന്‍റെ വഴിക്ക് തന്നെ പോകും. ഓരോ ദിവസം കഴിയുന്തോറും ഇതിലെ സത്യങ്ങൾ പുറത്തുവരികയും ജനങ്ങൾക്ക് കാര്യം ബോധ്യപ്പെടുകയും ചെയ്യുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

You might also like

-