പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്‍റെ ചീങ്കണ്ണിപ്പാലിയിലെ റോപ് വെ പൊളിച്ച് നീക്കാൻ നോട്ടീസ്

15 ദിവസത്തിനകം പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകി

0

പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്‍റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിലെ റോപ് വെ പൊളിക്കണമെന്ന് ഉത്തരവ്. തടയണക്ക് മുകളിൽ കെട്ടിയ റോപ് വേയാണ് പൊളിക്കേണ്ടത് . 15 ദിവസത്തിനകം പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകി. എം.എല്‍.എയുടെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ ലത്തീഫിനോട് 15 ദിവസത്തിനകം റോപ് വെ പൊളിച്ചുനീക്കണമെന്നാണ് നിർദേശം.

ചീങ്കണ്ണിപ്പാലിയിലെ വനഭൂമിയോട് ചേർന്നുള്ള സ്ഥലത്തെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി നവംബര്‍ 30ന് റിപ്പോര്‍ട്ട് ചെയ്യണമെന്ന ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഊർങ്ങാട്ടിരി പഞ്ചായത്തിന്‍റെ നടപടി. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്സ്‌മാൻ ജസ്റ്റിസ് പി.എസ് ഗോപിനാഥാണ് ഉത്തരവിറക്കിയത്.നിലമ്പൂര്‍ സ്വദേശി എം.പി വിനോദ് 2017ൽ നൽകിയ പരാതിയിലാണ് റോപ് വെ അടക്കമുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടത്.

-

You might also like

-