സെലെൻസ്‌കിയെ പുറത്താക്കി ഉക്രൈൻ മുൻ പ്രസിഡന്റ് വിക്ടർ യാനുകോവിച്ചിനെ അധികാരത്തിലേറ്റാൻ പുട്ടിന്റെ നീക്കം

പുടിനും, യാനുകോവിച്ചും ചേർന്ന് സെലൻസ്‌കി സർക്കാരിനെ അട്ടിമറിച്ച് പുതിയ ഭരണകൂടം സ്ഥാപിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്.

0

കീവ് | റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽ, 2014 ൽ മോസ്കോയിലേക്ക് പലായനം ചെയ്ത മുൻ ഉക്രേനിയൻ പ്രസിഡന്റ് വിക്ടർ യാനുകോവിച്ചിനെ ഉക്രൈന്റെ പുതിയ തലവനായി പ്രഖ്യാപിക്കാൻ ക്രെംലിൻ (പുടിൻ )പദ്ധതിയിടുന്നതായി അന്താരാഷ്ര മാധ്യമമാണ് റിപ്പോർട്ടുകൾ ചെയ്യുന്നു . യാനുകോവിച്ചിനെ യുക്രൈൻ പ്രസിഡന്റായി പുനഃസ്ഥാപിക്കാൻ പുടിൻ തന്ത്രം മേഞ്ഞതായാണ് വിവരം . വിക്ടർ യാനുകോവിച്ച് ഇപ്പോൾ മിൻസ്‌കിലുണ്ടെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തട്ടുണ്ട് , 2014 ലെ യൂറോമൈദാൻ വിപ്ലവം പുറത്താക്കിയ മുൻ പ്രസിഡന്റിനെ സെലെൻസ്‌കിക്ക് പകരമായി ക്രെംലിൻ പദ്ധതി തയ്യാറാക്കുന്നു,”  കീവ് ഇൻഡിപെൻഡന്റ് ട്വീറ്റ് ചെയ്തു.

The Kyiv Independent@KyivIndependent⚡️Media: Putin wants to reinstate Yanukovych as president of Ukraine.

Viktor Yanukovych is allegedly in Minsk, and the Kremlin is preparing an operation to replace Zelensky with the ex-president ousted by the EuroMaidan Revolution in 2014, according to Ukrainska Pravda’s sources

പുടിനും, യാനുകോവിച്ചും ചേർന്ന് സെലൻസ്‌കി സർക്കാരിനെ അട്ടിമറിച്ച് പുതിയ ഭരണകൂടം സ്ഥാപിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്.നിലവിൽ ബെലറൂസ് തലസ്ഥാനമായ മിൻസ്‌കിലാണ് യാനുകോവിച്ച് ഉള്ളത്. സെലൻസ്‌കിയെ സ്ഥാനത്ത് നിന്നും നീക്കിയ ഉടൻ പ്രസിഡന്റായി ചുമതല ഏക്കാനാൻ തയ്യാറായി നിൽക്കുകയാണ് യാനുകോവിച്ച് എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 2014ൽ പുറത്താക്കപ്പെട്ട യാനുകോവിച്ച് കടുത്ത റഷ്യൻ അനുകൂലിയാണ്.

2012ൽ തുടങ്ങി വെച്ച യുക്രെയ്‌നും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ധാരണയെ യാനുകോവിച്ച് എതിർത്തതോടെ യുക്രെയ്‌നിൽ വിപ്ലവം ഉണ്ടാകുകയും, യാനുകോവിച്ചിന് രാജി വെയ്‌ക്കേണ്ടി വരികയും ചെയ്തു. ഇതിന്റെ പ്രകോപനത്താലാണ് യുക്രെയ്‌ന്റെ ഭാഗമായിരുന്ന ക്രീമിയ പെനിൻസുല റഷ്യ പിടിച്ചെടുത്തത്. 2014 മാർച്ചിലാണ് പ്രദേശം റഷ്യ കൈക്കലാക്കിയത്.

You might also like

-