കാപ്പനെ കോൺ​ഗ്രസിലേയ്ക്ക് സ്വാ​ഗതം ചെയ്ത് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,നല്ല കാര്യമെന്ന് മാണി. സി. കാപ്പൻ

അതേസമയം പാർട്ടിയുടെ ഭാ​ഗമാകാൻ കോൺ​ഗ്രസ് സ്വാ​ഗതം ചെയ്തത് നല്ല കാര്യമെന്ന് മാണി. സി. കാപ്പൻ പറഞ്ഞു. മുന്നണി മാറ്റം ഉൾപ്പെടെ വിവാദ വിഷയങ്ങളിൽ പ്രതികരിക്കാൻ മാണി. സി. കാപ്പൻ തയ്യാറായില്ല.

0

തിരുവനതപുരം: മാണി സി. കാപ്പനെ കോൺ​ഗ്രസിലേയ്ക്ക് സ്വാ​ഗതം ചെയ്ത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മാണി. സി. കാപ്പൻ കോൺ​ഗ്രസിൽ വന്നാൽ സന്തോഷം. മാണി. സി. കാപ്പൻ തയാറായാൽ പാലായിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാം. മാണി. സി. കാപ്പനുമായി ഔദ്യോ​ഗിക ചർച്ചകൾ നടന്നിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

അതേസമയം പാർട്ടിയുടെ ഭാ​ഗമാകാൻ കോൺ​ഗ്രസ് സ്വാ​ഗതം ചെയ്തത് നല്ല കാര്യമെന്ന് മാണി. സി. കാപ്പൻ പറഞ്ഞു. മുന്നണി മാറ്റം ഉൾപ്പെടെ വിവാദ വിഷയങ്ങളിൽ പ്രതികരിക്കാൻ മാണി. സി. കാപ്പൻ തയ്യാറായില്ല.വിവാദ വിഷയങ്ങളിൽ ഉൾപ്പെടെ അന്തിമ തീരുമാനം ദേശീയ നേതൃത്വം കൈക്കൊള്ളുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി. പി പീതാംബരൻ പറഞ്ഞു. ഇക്കാര്യത്തിൽ തീരുമാനം നാളെ വൈകിട്ടോടെ ഉണ്ടാകും. നാല് സീറ്റുകൾ വേണമെന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നും ടി. പി പീതാംബരൻ വ്യക്തമാക്കി.

ജോസ് കെ മാണി എൽഡിഎഫിൽ എത്തിയതിന് പിന്നാലെ പാലാ സീറ്റിനെ ചൊല്ലി ഉണ്ടായ പ്രശ്‌നങ്ങളാണ് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായത്. പാലാ സീറ്റ് വിട്ടു നൽകാൻ കഴിയില്ലെന്ന നിലപാടിൽ മാണി. സി. കാപ്പൻ ഉറച്ചു നിന്നു. പാലാ സീറ്റ് നൽകാൻ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കി എൻസിപി സംസ്ഥാന അധ്യക്ഷൻ ടി. പി പീതാംബരൻ മാസ്റ്ററും രംഗത്തെത്തി. വിഷയത്തിൽ ദേശീയ അധ്യക്ഷൻ ശരദ് പവാറും ഇടപെട്ടു. അതിനിടെ മാണി. സി. കാപ്പൻ യുഡിഎഫിലേയ്ക്ക് പോകുമെന്ന അഭ്യൂഹങ്ങളും ഉയർന്നു. പാലാ സീറ്റ് നൽകാൻ കഴിയില്ലെന്ന നിലപാട് എൽഡിഎഫ് ഔദ്യോഗികമായി അറിയിച്ചതോടെ എൻസിപി നിലപാട് കടുപ്പിച്ചു. ഇതിന് തൊട്ടുപിന്നാലെ മാണി. സി. കാപ്പനെ യുഡിഎഫിലേയ്ക്ക് സ്വാ​ഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രം​ഗത്തെത്തി.