ഇനി ഉപദേശം വേണ്ട ! ജോണ്‍ ബ്രിട്ടാസ്, രമണ്‍ശ്രീവാസ്ത ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ച് സർക്കാർ ഉത്തരവിറക്കി

സർക്കാരിന്‍റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ചതെന്നാണ് പൊതുഭരണ വകുപ്പിന്‍റെ വിശദീകരണം

0

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രണ്ട് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, പൊലീസ് ഉപദേഷ്ടാവ് രമണ്‍ശ്രീവാസ്ത എന്നിവരുടെ സേവനമാണ് മാർച്ച് 1ന് ശേഷം അവസാനിപ്പിച്ച് ഉത്തരവിറക്കിയത്.സർക്കാരിന്‍റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ചതെന്നാണ് പൊതുഭരണ വകുപ്പിന്‍റെ വിശദീകരണം. പ്രിൻസിപ്പൽ സെക്രട്ടറി പദവിയിലായിരുന്നു ജോണ്‍ ബ്രിട്ടാസിന് നിയമനം നൽകിയത്. ചീഫ് സെക്രട്ടറി റാങ്കിലായിരുന്ന രമണ്‍ ശ്രീവാസ്തവയുടെ നിയമനം. ഇരുവരും ശമ്പളം കൈപ്പറ്റിയിരുന്നില്ല. രമൺ ശ്രീവാസ്തവയ്ക്ക് രണ്ട് പൊലീസ് ഡ്രൈവർമാരെ അനുവദിച്ചിരുന്നു.ആറ് ഉപദേശകരാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. ഇതിൽ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് നേരത്തെ ഒഴിഞ്ഞിരുന്നു.