വൈദികന്റെ മൃതദേഹം കിണറ്റിൽ കൊലപാതകമെന്ന് സംശയം

വിദേശത്തുനിന്ന് വന്ന ഇദ്ദേഹം ഏതാനും മാസങ്ങൾക്ക് മുമ്പാണ് പള്ളിയുടെ ചുമതലയേറ്റത്.ഇന്നലെ വൈകിട്ടോടെ വൈദികനെ കാണാതായത്.

0

കോട്ടയം അയര്‍ക്കുന്നത്ത് കാണാതായ വൈദികന്‍ മരിച്ച നിലയില്‍. പുന്നത്തുറ സെന്റ് തോമസ് പള്ളി വികാരി ഫാദര്‍ ജോര്‍ജ് എട്ടുപറയിലിന്‍റെ മൃതദേഹമാണ് പള്ളിവളപ്പിലെ കിണറ്റില്‍ കണ്ടെത്തയിത്. ഇന്നലെയാണ് ഇദ്ദേഹത്തെ കാണാതായത്. പള്ളിവളപ്പിലെ സിസിടിവി ഓഫാക്കിയ നിലയിലാണ്. പള്ളിയില്‍ സമീപകാലത്ത് തീപിടുത്തമുണ്ടായി ചില രേഖകള്‍ കത്തിനശിച്ചിരുന്നു.ഇതേത്തുടര്‍ന്ന് അച്ഛന്‍ മാനസികസമ്മര്‍ദത്തിലായിരുന്നുവെന്ന് സൂചന.പ്രാഥമിക പരിശോധനയിൽ വൈദികൻ അക്രമിക്കപെട്ടതായാണ് പോലീസ് കരുതുന്നത്

വിദേശത്തുനിന്ന് വന്ന ഇദ്ദേഹം ഏതാനും മാസങ്ങൾക്ക് മുമ്പാണ് പള്ളിയുടെ ചുമതലയേറ്റത്.ഇന്നലെ വൈകിട്ടോടെ വൈദികനെ കാണാതായത്. മൊബൈൽ ഫോൺ നിശബ്ദമാക്കി വെച്ച് മുറി ചാരിയിട്ട നിലയിലാണ്. പള്ളിയിലെ സിസിടിവി ക്യാമറകൾ ഓഫ് ചെയ്തിരുന്നു.ചങ്ങനാശ്ശേരി അതിരൂപതയിലെ വൈദികരും പോലീസും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്.