സംഘർഷം  പുകയുന്നതിനിടെ അതിർത്തിയിലെ നിർമ്മാണ പ്രവർത്തികൾ ഊർജ്ജിതമാക്കി  ഇന്ത്യാ

അതിർത്തിയിൽ ഇന്ത്യ നടത്തുന്ന നിർമാണ പ്രവർത്തനങ്ങളാണ് ചൈനയുടെ പ്രകോപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്

0

ഡൽഹി :ഇന്ത്യ ചൈന അതിർത്തിയിൽ നടന്നുവരുന്ന റോഡ് നിർമ്മണം ഉൾപ്പെടെയുള്ള പ്രവർത്തികൾ വേഗത്തിലാക്കാൻ നടപടിയായി കഴഞ്ഞ ദിവസ്സം മുവ്വായിരത്തിൽ അധികം തൊഴിലാളികളെ ഡൽഹിയുടെ അതിർത്തി സംസ്ഥാനങ്ങളിൽ നിന്നുമായി നിർമാണം മേഖലയിലേക്ക് സൈന്യം എത്തിച്ചിരുന്നു കഴിഞ്ഞ ദിവസ്സം അതിർത്തിയിലെ തന്ത്ര പ്രധാനമേഖലയിൽ പാലം സൈന്യം പൂർത്തികരിച്ചിരുന്നു .അതിർത്തിയിൽ ഇന്ത്യ നടത്തുന്ന നിർമാണ പ്രവർത്തനങ്ങളാണ് ചൈനയുടെ പ്രകോപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. സമ്മർദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്നും അതിർത്തിയിലെ പ്രതിരോധ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയാക്കാനുമാണ് കേന്ദ്ര സർക്കാർ തീരുമാനം. രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനത്തിന് കാത്തു നിൽക്കാതെ പ്രകോപനങ്ങൾക്ക് തിരിച്ചടി നൽകാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകി. അടിയന്തര സാഹചര്യങ്ങൾ കണക്കിലെടുത്ത് 500 കോടി രൂപവരെയുള്ള ആയുധ ഇടപാടുകൾക്ക് സൈന്യത്തിന് അനുമതി നൽകി. പ്രതിരോധ ഇടപാടുകൾക്കായുള്ള വ്യവസ്ഥകളും ലഘൂകരിച്ചു.

വിദേശകാര്യ പാർലമെന്ററി സമിതി യോഗം ചേർന്ന് വിദേശകാര്യ സെക്രട്ടറിയെയും പ്രതിരോധ സെക്രട്ടറിയെയും വിളിച്ചുവരുത്തി സംഘർഷത്തെക്കുറിച്ചുള്ള വിവരങ്ങൾ തേടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബിജെപി എംപി പി.പി ചൗധരിയാണ് സമിതി അധ്യക്ഷൻ. പാർലമെന്ററി സമിതിയിലെ ബിജെപി അംഗങ്ങൾ ഇത് എതിർത്തു. പാംഗോങ്ങിൽ ചൈനീസ് സൈന്യം എട്ട് കിലോമീറ്റർ ഇന്ത്യൻ അതിർമേഖലയിലേയ്ക്ക് കടന്നുവന്നുവെന്നും 60 നിർമാണങ്ങൾ നടത്തിയെന്നുമുള്ള പ്രതിരോധ വിദഗ്ധരുടെ കണ്ടെത്തൽ കോൺഗ്രസ് നേതാവ് കപിൽ സിബൽ ചൂണ്ടികട്ടി .കിഴക്കൻ ലഡാക്കിലെ സംഘർഷം ചർച്ച ചെയ്യാൻ പാർലമെന്ററി സമിതി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്  മോസ്കോയിലേയ്ക്ക് തിരിച്ചു. അതിർത്തിയിലെ സംഘർഷത്തെച്ചൊല്ലി ബിജെപി കോൺഗ്രസ് പോര് കടുക്കുകയാണ്

You might also like

-