പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അധ്യാപകൻ പിടിയിൽ

കമ്പളികണ്ടം സ്വദേശി നെല്ലികുന്നേല്‍ വീട്ടില്‍ സാജനാണ് (36 )അടിമാലി പോലീസിന്റെ പിടിയിലായത്.സ്‌കൂളിനോടനുബഞ്ചുള്ള ഹോസ്റ്റലിൽ താമസിച്ചു പഠിച്ചിരുന്ന പെൺകുട്ടിയെയാണ് ഇയാളെ പീഡനത്തിന് ഇരയാക്കിയത്അടിമാലി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എയ്ഡഡ് സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനാണ് പിടിയിലായ സാജന്‍

0

അടിമാലി/ഇടുക്കി:കമ്പളികണ്ടം സ്വദേശി നെല്ലികുന്നേല്‍ വീട്ടില്‍ സാജനാണ് (36 )
അടിമാലി പോലീസിന്റെ പിടിയിലായത്.സ്‌കൂളിനോടനുബഞ്ചുള്ള ഹോസ്റ്റലിൽ താമസിച്ചു പഠിച്ചിരുന്ന പെൺകുട്ടിയെയാണ് ഇയാളെ പീഡനത്തിന് ഇരയാക്കിയത്അടിമാലി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എയ്ഡഡ് സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനാണ് പിടിയിലായ സാജന്‍.

എല്ലാവരോടും നന്നായി ഇടപെഴുകയും ചങ്ങാത്തം സ്ഥാപിക്കുകയും
ചെയുന്ന സ്വഭാവമുള്ള സാജൻ വിദ്യാർത്ഥികളോട് ഏറെ അടുത്തിടപെഴുകിയിരുന്നു .കഴിഞ്ഞ രണ്ടു വർഷമായി പീഡനത്തിനിരയായ പെണ്‍കുട്ടിയുമായി ചങ്ങാത്തത്തിലായിരുന്നു .തുടര്‍ന്ന് വിദ്യാലയത്തില്‍ വച്ചും പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും പല തവണ പീഡനത്തിനിരയാക്കിയതായാണ് പെൺകുട്ടിയുടെ മൊഴി . കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന കൗണ്‍സലിംഗ്ൽ പെണ്‍കുട്ടി വിവരം പുറത്ത് പറയുകയും ചെയ്തു.തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു.തിങ്കളാഴ്ച്ച വൈകിട്ട് പോലീസ് പ്രതി വാടകക്ക് താമസിച്ചിരുന്ന അടിമാലിയിലെ വീട്ടിലെത്തി കസ്റ്റഡിയില്‍ എടുത്തു.ഇതേ സ്‌കൂളില്‍ മൂന്ന് വര്‍ഷം മുമ്പ് പഠനം നടത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയെ സാജന്‍ ഒരു മാസം മുമ്പ് രജിസ്റ്റര്‍ വിവാഹം കഴിച്ചതായി പോലീസ് പറഞ്ഞു
. ഈ വിദ്യാലയത്തിലെ മുന്ന് വിദ്യാർത്ഥികളെ കുടി ഇയാൾ ഉപദ്രവിച്ചതായി പോലിസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചിട്ടുണ്ട് .അടിമാലി സബ് ഇന്‍സ്‌പെക്ടര്‍ എസ് ശിവലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.പ്രതിക്കെതിരെ പോസ്കോ കുറ്റം ചുമത്തി പോലീസ് കേസെടുത്തു