വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി നാളെ

രാവിലെ പത്തരയ്ക്ക് വിധി പ്രഖ്യാപിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു. എംഎല്‍എമാര്‍, സ്പീക്കര്‍ രമേഷ് കുമാര്‍, മുഖ്യമന്ത്രി കുമാരസ്വാമി എന്നിവരുടെ വാദങ്ങള്‍ കേട്ടശേഷമായിരുന്നു കോടതിയുടെ തീരുമാനം.

0

ദില്ലി: രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടകത്തിലെ വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ബുധനാഴ്ച വിധി പറയും. രാവിലെ പത്തരയ്ക്ക് വിധി പ്രഖ്യാപിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു. എംഎല്‍എമാര്‍, സ്പീക്കര്‍ രമേഷ് കുമാര്‍, മുഖ്യമന്ത്രി കുമാരസ്വാമി എന്നിവരുടെ വാദങ്ങള്‍ കേട്ടശേഷമായിരുന്നു കോടതിയുടെ തീരുമാനം. രാജിക്കാര്യത്തില്‍ തീരുമാനം നീളുന്നതില്‍ സ്പീക്കറെ കോടതി വിമര്‍ശിക്കുകയും ചെയ്തു.

രാജിവെക്കുക എന്നത് ഒരാളുടെ മൗലിക അവകാശമാണെന്നും അത് സംരക്ഷിക്കണമെന്നും എംഎല്‍എമാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോത്തഗി വാദിച്ചു. മറ്റ് കാരണങ്ങളൊന്നും ഇല്ലെങ്കില്‍ രാജി ഉടൻ അംഗീകരിക്കണം എന്നാണ് ഭരണഘടന പറയുന്നത്. ഭരണഘടന പ്രകാരമാണെങ്കിൽ രാജി ഉടൻ അംഗീകരിക്കണമെന്നും റോത്തഗി പറഞ്ഞു.

You might also like

-