പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 245 പേര്‍ക്ക് കൊവിഡ് ,ജയിലുകളിൽ പരിശോധന നടത്താന്‍ ജയില്‍ വകുപ്പ് നിര്‍ദേശം

രോഗബാധയേറ്റ തടവുകാരെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി ജയിലിലുണ്ടായിരുന്ന 961 പേരെ പരിശോധിച്ചത്തില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്

0

തിരുവനന്തപുരം | പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 245 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജയിലിലെ 239 തടവുകാര്‍ക്കും 9 ജീവനക്കാര്‍ക്കുമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രോഗബാധയേറ്റ തടവുകാരെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി ജയിലിലുണ്ടായിരുന്ന 961 പേരെ പരിശോധിച്ചത്തില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.
ഗുരുതര രോഗബാധയുള്ളവരെ ജയില്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൂജപ്പുരയിലെ തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ എല്ലാ ജയിലുകളിലും പരിശോധന നടത്താന്‍ ജയില്‍ വകുപ്പ് നിര്‍ദേശം നല്‍കി. ജയിലുകളില്‍ പരിശോധനയ്ക്കായി പ്രത്യേക ആരോഗ്യവിഭാഗത്തെ അനുവദിക്കണമെന്ന് ജയില്‍ വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്.

-

You might also like

-