രാജ്യത്തെ മതപരമായി ഭിന്നിപ്പിക്കുന്ന നിയമങ്ങളുണ്ടാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് പിണറായി വിജയൻ

ഇപ്പോൾ അധികാരത്തിലുള്ളവർക്ക് ഇന്ത്യ എങ്ങനെ നിർമ്മിക്കപ്പെട്ടുവെന്നറിയില്ലെന്ന് അദ്ദേഹം വിമർശിച്ചു. ജനാധിപത്യത്തെയും ഫെഡറിലിസത്തെയും ദുർബലമാക്കിയെന്നും ഹിന്ദിയുടെ വരവ് പ്രാദേശിക ഭാഷകളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ പദവി ദുരുപയോഗം ചെയ്യുന്നതായി പിണറായി വിജയൻ വിമർശിച്ചു

0

ഹൈദരാബാദ് | തെലങ്കാനയിൽ ബിആർഎസ് പരിപാടിയിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മതപരമായി ഭിന്നിപ്പിക്കുന്ന സിഎഎ പോലുള്ള നിയമങ്ങളുണ്ടാക്കാനാണ് ഇപ്പോൾ രാജ്യത്തിന്‍റെ അധികാരത്തിലുള്ളവർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി സമ്മേളനത്തിൽ പറഞ്ഞു.കേരളം കെസിആറിനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിനെതിരെ ശക്തമായ നിലപാടെടുക്കുന്നതിലും സമാന മനസ്കരായ സംസ്ഥാന മുഖ്യമന്ത്രിമാരെയും പരിപാടിയിലേക്ക് ക്ഷണിച്ചതിനും പിണറായി വിജയൻ കെസിആറിനെ പ്രശംസിച്ചു. ഇപ്പോൾ അധികാരത്തിലുള്ളവർക്ക് ഇന്ത്യ എങ്ങനെ നിർമ്മിക്കപ്പെട്ടുവെന്നറിയില്ലെന്ന് അദ്ദേഹം വിമർശിച്ചു. ജനാധിപത്യത്തെയും ഫെഡറിലിസത്തെയും ദുർബലമാക്കിയെന്നും ഹിന്ദിയുടെ വരവ് പ്രാദേശിക ഭാഷകളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ പദവി ദുരുപയോഗം ചെയ്യുന്നതായി പിണറായി വിജയൻ വിമർശിച്ചു

നമ്മുടെ മാതൃഭാഷകളെയെല്ലാം മാറ്റിനിർത്തി ഹിന്ദിയെ ദേശീയ ഭാഷയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മാതൃഭാഷകളെ ഇല്ലാതാക്കി ഹിന്ദി അടിച്ചേൽപ്പിക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തെലങ്കാനയിൽ.ഇന്ന് നമുക്ക് ഒരു സാഹചര്യമുണ്ട്- നമ്മുടെ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലാത്ത ഒരു രാഷ്ട്രീയ രൂപീകരണം രാജ്യത്ത് അധികാരത്തിലുണ്ട്. കോളനിക്കാരോട് നിരുപാധികം മാപ്പ് പറയുകയും സാമ്രാജ്യത്വ കിരീടം സേവിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തവരുടെ അനുയായികളാണ് ഇന്ന് ഭരണത്തിന് ചുക്കാൻ പിടിക്കുന്നത്

കോർപ്പറേറ്റ് പ്രീണനത്തിനാണ് ഇപ്പോൾ അധികാരത്തിലുള്ളവർ ശ്രമിക്കുന്നത്. രാജ്യത്തിന്‍റെ ഫെഡറൽ ഘടന തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു. രാജ്യത്തിന്‍റെ ഫെഡറൽ ഘടന തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു

 

 

 

You might also like