പാലാ നഗരസഭ ചെയർമാൻ സ്ഥാനാഥേ ചൊല്ലി കേരളാകോൺഗ്രസ് സി പി ഐ എം ഭിന്നത

കേരള കോൺഗ്രസ് നേതൃത്വവുമായി ഒരുതവണകൂടി ചർച്ച നടത്താൻ വേണ്ടിയാണ് പാർലമെൻററി പാർട്ടിയോഗം വൈകുന്നേരം ചേർന്നാൽ മതിയെന്ന തീരുമാനത്തിലേക്ക് സിപിഎമ്മെത്തിയത്. നിലവിൽ ബിനു പുളിക്കകണ്ടത്തെ ചെയർമാൻ ആക്കാൻ പറ്റില്ല എന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കേരള കോൺഗ്രസ്

0

പാലാ | പാലാ നഗരസഭ ചെയർമാൻ സ്ഥാനം കരാർ പ്രകാരം സിപിഎമ്മിന് കൈമാറാൻ തീരുമാനിച്ചെങ്കിലും പുതിയ അധ്യക്ഷനെ സംബന്ധിച്ച ആശയക്കുഴപ്പം തുടരുകയാണ്. സിപിഎമ്മും കേരള കോൺഗ്രസും തമ്മിലുള്ള കരാർ കാലാവധി കഴിഞ്ഞ ആഴ്ച അവസാനിച്ചിരുന്നു. നഗരസഭ ചെയർമാൻ കേരള കോൺഗ്രസിലെ ആന്റോ ജോസ് പടിഞ്ഞാറേക്കര രാജിവയ്ക്കുകയും ചെയ്തു. എന്നാൽ പുതിയ ചെയർമാൻ സ്ഥാനം ആർക്കെന്ന കാര്യത്തിലാണ് ഭിന്നത ഉടലെടുത്തത്.

പാലാ നഗരസഭ കക്ഷിനില

26 വാർഡുള്ള നഗരസഭയിൽ കേരള കോൺഗ്രസ് എം 10 (മത്സരിച്ച 13 ൽ 10 സീറ്റിലും വിജയിച്ചിരുന്നു.)
സി പി എം 1, സിപിഎം സ്വതന്ത്രൻ 5, സി പി ഐ 1 (എൻ സി പി അംഗം സിപിഎമ്മിനൊപ്പം ചേർന്നിരുന്നു) കോണ്‍ഗ്രസ് 5, കേരള കോണ്‍ഗ്രസ് ജോസഫ് – 3, യു ഡി എഫ് സ്വതന്ത്രന്‍ 1

ആദ്യഘട്ടം മുതൽതന്നെ ചെയർമാൻ സ്ഥാനം ഒഴിഞ്ഞു നൽകുന്നതിൽ കേരള കോൺഗ്രസിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല. എന്നാൽ പുതിയതായി വരുന്ന ആളെ അംഗീകരിക്കുന്നതിലുള്ള ബുദ്ധിമുട്ടുകളാണ് ഉയർന്നു കേട്ടത്.മുന്നണി ധാരണ പ്രകാരം കേരള കോണ്‍ഗ്രസ് അംഗം ഒഴിഞ്ഞ് സി പി എമ്മാണ് അടുത്തതായി ചെയർമാന്‍ പദവി ഏറ്റെടുക്കേണ്ടത്. ബിനു പുളിക്കക്കണ്ടത്തെയാണ് സി പി എം ചെയർമാനായി നിശ്ചയിച്ചത്. എന്നാല്‍ ബിനു പുളിക്കക്കണ്ടത്തെ അംഗീകരിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് നിലപാട്. ബിനു ഒഴികെ ആരെയും അംഗീകരിക്കാൻ തയാറാണെന്നും സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്. സിപിഎമ്മിന് ആറ് അംഗങ്ങള്‍ നിലവിലുണ്ടെങ്കിലും പാർട്ടി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച ഏക വ്യക്തി കൂടിയാണ് ബിനു.

പാലായിലേത് പ്രാദേശികമായ കാര്യമെന്ന് വ്യക്തമാക്കി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പാലാ നഗരസഭാ ചെയർമാന്റെ കാര്യം സിപിഎമ്മിന് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ആരെ തീരുമാനിച്ചാലും കേരള കോൺഗ്രസ് അംഗീകരിക്കുമെന്ന് കേരള കോൺഗ്രസ് നേതാവ് സ്റ്റീഫൻ ജോർജ് പറഞ്ഞു. ബിനു പുളിക്കകണ്ടത്തെ സിപിഎം തീരുമാനിച്ചാലും കേരള കോൺഗ്രസ് പിന്തുണക്കും. മുന്നണി ധാരണകൾ പൂർണമായി പാലിക്കുമെന്നും സ്റ്റീഫൻ ജോർജ് പ്രതികരിച്ചു

പാലാ നഗരസഭയുടെ പുതിയ അധ്യക്ഷൻ ആരെന്ന കാര്യത്തിൽ തീരുമാനം വൈകുകയാണ്. സിപിഎം പാർലമെന്ററി പാർട്ടിയോഗം വൈകുന്നേരം 6 മണിക്ക് ചേരും. പാർട്ടി ചിഹ്നത്തിൽ മൽസരിച്ചു ജയിച്ച ഏക കൗൺസിലർ ബിനു പുളിക്കക്കണ്ടത്തെ ചെയർമാനാക്കാനായിരുന്നു സിപിഎമ്മിലെ ആദ്യ ആലോചന. എന്നാൽ ബിനുവിനെ ചെയർമാനാക്കുന്നതിൽ കേരള കോൺഗ്രസ് എം എതിർപ്പ് അറിയിച്ചതോടെയാണ് സിപിഎമ്മിൽ ആശയക്കുഴപ്പം രൂക്ഷമായത്. പാർട്ടി ചിഹ്നത്തിൽ ജയിച്ച കൗൺസിലറെ ഒഴിവാക്കിയാൽ പ്രതിഷേധം ഉണ്ടാകുമെന്നാണ് നേതൃത്വത്തിന് ആശങ്ക.കേരള കോൺഗ്രസ് നേതൃത്വവുമായി ഒരുതവണകൂടി ചർച്ച നടത്താൻ വേണ്ടിയാണ് പാർലമെൻററി പാർട്ടിയോഗം വൈകുന്നേരം ചേർന്നാൽ മതിയെന്ന തീരുമാനത്തിലേക്ക് സിപിഎമ്മെത്തിയത്. നിലവിൽ ബിനു പുളിക്കകണ്ടത്തെ ചെയർമാൻ ആക്കാൻ പറ്റില്ല എന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കേരള കോൺഗ്രസ്.ബിനുവിന് പകരം പാർട്ടി സ്വതന്ത്രരായി ജയിച്ച വനിത കൗൺസിലർമാരിൽ ഒരാളെ അധ്യക്ഷയാക്കിയുള്ള പ്രശ്ന പരിഹാരവും സിപിഎം നേതാക്കൾ ആലോചിക്കുന്നുവെന്നാണ് വിവരം

You might also like

-