മൂന്നാറിൽ ജനജീവിതത്തിന് ഭീക്ഷണിയായ ആനയെ തുരുത്താൻ ശ്രമിച്ച ജീപ്പ് ഡ്രൈവർക്കെതിരെ കേസ്

കടലാര്‍ എസ്റ്റേറ്റ് സ്വദേശി ദാസിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. നടപടിയെടുത്തതിന് പിന്നാലെ തമിഴ്‌നാട്ടിലേക്ക് കടന്ന ഇയാളെ പിടികൂടാന്‍ വനം വകുപ്പ് ശ്രമം തുടങ്ങി.കുറ്റിയാര്‍ വാലിയിലും കടലാറിലും ജീപ്പ് ഡ്രൈവര്‍മാര്‍ ആനയെ പ്രകോപ്പിക്കുന്ന രീതിയിൽ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു

0

തൊടുപുഴ | മൂന്നാറില്‍ ജനവാസ മേഖലകളിലിറങ്ങുന്ന പടയപ്പയെന്ന കാട്ടാനയെ പ്രകോപിപ്പിച്ചു വെന്ന് ആരോപിച്ചു ജീപ്പ് ഡ്രൈവര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കേസ് . കടലാര്‍ എസ്റ്റേറ്റ് സ്വദേശി ദാസിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. നടപടിയെടുത്തതിന് പിന്നാലെ തമിഴ്‌നാട്ടിലേക്ക് കടന്ന ഇയാളെ പിടികൂടാന്‍ വനം വകുപ്പ് ശ്രമം തുടങ്ങി.കുറ്റിയാര്‍ വാലിയിലും കടലാറിലും ജീപ്പ് ഡ്രൈവര്‍മാര്‍ ആനയെ പ്രകോപ്പിക്കുന്ന രീതിയിൽ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വനം വകുപ്പ് കേസെടുത്തത്. ആനയുടെ മുന്നിലെത്തി ഹോണടിച്ചും വാഹനം ഇരമ്പിച്ചും പ്രകോപിപ്പിക്കുകയായിരുന്നു. പ്രകോപിപ്പിച്ചാല്‍ ആന കൂടുതല്‍ അക്രമകാരിയാകുമെന്ന് വനം വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

അതേസമയം വനപാലകരെ അറിയിച്ചിട്ടും വരാതിരുന്നപ്പോള്‍ ആനയെ ഓടിക്കാനാണ് ഹോണ്‍ മുഴക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.ആന ജനവാസകേന്ദ്രത്തിലേക്ക് ഇറങ്ങി ഉപദ്രവം ഉണ്ടാക്കുന്നത് തടയാനാണ് ജീപ്പ് ഹോണടിച്ചതെന്നു ആനകൾ ജനവസകേന്ദ്രങ്ങളിൽ എത്തുന്നത് തടയാൻ മിക്കപ്പോഴും ഹോൺ അടിച്ചു പടക്കം പൊട്ടിച്ചു ആനകളെ തുരുത്താറുണ്ടെന്നു നാട്ടുകാർ പറഞ്ഞു . ആന നാട്ടിൽ ഇറങ്ങിയപ്പോൾ മാത്രമാണ് അവയെ തുരുത്താൻ ശ്രമിച്ചെതെന്നു ആനയെ നാട്ടിലിറങ്ങാതെ കാവൽ നിൽക്കേണ്ട വനപാലകർ തങ്ങളുടെ ജോലി ചെയ്യാത്തതിനാലാണ് കാട്ടാനകൾ നാട്ടിലിറങ്ങുന്നതെന്നു നാട്ടുകാർ പറഞ്ഞു ചില മാധ്യമങ്ങളുടെ അജണ്ടക്കൊപ്പം വനപാലകർ ജനങ്ങൾക്കെതിരെ കേസ് എടുത്താൽ പ്രരോധിക്കുമെന്നു നാട്ടുകാർ പറഞ്ഞു .

You might also like