പോലീസുകാർ തമ്മിൽ ഏറ്റുമുട്ടി നാല് കൊല്ലപ്പെട്ടു

ആസ്ഥാനാത്തെത്തിയ അക്രമി പോലീസുകാരെ കത്തി കൊണ്ട് കുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പോലീസ് ഉദ്യോഗസ്ഥര്‍ വെടിവെച്ചു.

0

പാരിസ് : സഹപ്രവര്‍ത്തകന്റെ ആക്രമണത്തില്‍ നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു. പാരിസിലെ പോലീസ് ആസ്ഥാനത്തായിരുന്നു സംഭവം. ആസ്ഥാനാത്തെത്തിയ അക്രമി പോലീസുകാരെ കത്തി കൊണ്ട് കുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പോലീസ് ഉദ്യോഗസ്ഥര്‍ വെടിവെച്ചു. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇയാള്‍ പോലീസുകാരെ ആക്രമിക്കാനുണ്ടായ കാരണം വ്യക്തമല്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇരുപത് വയസ്സുള്ള ഇയാള്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്നു. സംഭവത്തെക്കുറിച്ച് ഇയാള്‍ക്ക് ഒന്നും ഓര്‍മ്മയില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

You might also like

-