സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ പരാതിയിൽ യുവതിയോട് നേരിട്ടെത്തി മൊഴിനൽകണമെന്നു പോലീസ്

പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് തീരുമാനം. പ്രാഥമിക മൊഴിയെടുത്ത ശേഷം,പരാതി സംബന്ധിച്ച് വിശദമായ പരിശോധന നടത്തി മുന്നോട്ട് പോകുമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു

0

കൊച്ചി | സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ പരാതിയിൽ പൊലീസ് പരിശോധന തുടങ്ങി.യുവതിയോട് നേരിട്ടെത്തി മൊഴി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.  പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് തീരുമാനം. പ്രാഥമിക മൊഴിയെടുത്ത ശേഷം,പരാതി സംബന്ധിച്ച് വിശദമായ പരിശോധന നടത്തി മുന്നോട്ട് പോകുമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കണ്ണൂർ സ്വദേശിയായ യുവതി ബാലചന്ദ്രകുമാറിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

2011 ഡിസംബറിൽ സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നാണ് 40 കാരിയായ കണ്ണൂർ സ്വദേശിനി പരാതിയിൽ ആരോപിക്കുന്നത്. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് വിളിച്ചു വരുത്തി പീഡിപ്പിച്ചതെന്നും സംഭവശേഷം പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇവർ പറയുന്നു.

You might also like

-