പ്ലസ്ടു വിദ്യാര്‍ത്ഥിനി യൂട്യൂബ് വീഡിയോ നോക്കി പ്രസവം 21കാരനെ പൊലീസ് അറസ്റ്റുചെയ്തു.

മൂന്ന് ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബലപ്രയോഗത്തിലൂടെ പീഡനത്തിനിരയായ പെണ്‍കുട്ടി കാഴ്ച പരിമിതിയുള്ള അമ്മയോടും സെക്യൂരിറ്റി ജീവനക്കാരനായ അച്ഛനോടും വിവരം അറിയിക്കാതെയാണ് വീട്ടില്‍ പ്രസവിച്ചത്.

0

മലപ്പറം :മലപ്പുറത്ത് പീഡനത്തിനിരയായ പെണ്‍കുട്ടി പരസഹായമില്ലാതെ കുഞ്ഞിന് ജന്മം നല്‍കി. പെണ്‍കുട്ടിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ അയല്‍വാസിയായ 21കാരനെ പൊലീസ് അറസ്റ്റുചെയ്തു. യൂട്യൂബ് വീഡിയോ നോക്കിയാണ് വീട്ടിലെ മുറിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പതിനേഴുകാരിയായ പെണ്‍കുട്ടി പ്രസവിച്ചത്. മൂന്ന് ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബലപ്രയോഗത്തിലൂടെ പീഡനത്തിനിരയായ പെണ്‍കുട്ടി കാഴ്ച പരിമിതിയുള്ള അമ്മയോടും സെക്യൂരിറ്റി ജീവനക്കാരനായ അച്ഛനോടും വിവരം അറിയിക്കാതെയാണ് വീട്ടില്‍ പ്രസവിച്ചത്. പ്രവസത്തിന്റെ രീതിയും പൊക്കിള്‍കൊടി മുറിക്കുന്നതടക്കമുള്ള കാര്യങ്ങളും പെണ്‍കുട്ടി യൂട്യൂബിലൂടെ കണ്ടുപഠിക്കുകയായിരുന്നു.കോട്ടക്കലിലാണ് സംഭവം. ഈ മാസം 20നാണ് വീട്ടുകാരറിയാതെ പെൺകുട്ടി മുറിയിൽ പ്രസവിച്ചത്.

പെണ്‍കുട്ടിയെയും നവജാത ശിശുവിനെയും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. പിതാവ് ജോലിക്ക് പോകുന്ന സമയവും അമ്മയ്ക്ക് കാഴ്ചയില്ലാത്തതും മുതലെടുത്ത് പല തവണ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു.

You might also like