പൊന്മുടി ഡാമിലെ ജലാശയത്തിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അടിമാലിതാലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

0

വെളളത്തൂവൽ| പൊന്മുടി ഡാമിലെ ജലാശയത്തിൽ വള്ളം മറിഞ്ഞ് കാണാതായ രാജാക്കാട് മമ്മട്ടിക്കാനം സ്വദേശി മുണ്ടപ്പിള്ളിൽ ശ്യാംലാലിന്റെ മൃതദേഹം കണ്ടെത്തി. തൊടുപുഴ ഫയർ ഫോഴ്സിന്റെ സ്‌കൂബാ ടീം, രാജാക്കാട് പോലീസിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അടിമാലിതാലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

സുഹൃത്തുക്കള്‍ക്കൊപ്പം ഇന്നലെ വൈകുന്നേരം ഡാമില്‍ കുളിക്കുന്നതിനിടെ വള്ളത്തിൽ കയറിജലാശയത്തിന്റെ മറ്റൊരു ഭാഗത്തേക്ക് പോകുന്നതിനിടെ വള്ളം മറിഞ്ഞു സുഹൃത്തുക്കളായ അമലും അഭിജിത്തും നീന്തി കരകയറിയെങ്കിലും ശ്യാംലാൽ മുങ്ങിപോവുകയായിരുന്നു. ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.. ഇന്ന് രാവിലെ തുടങ്ങിയ തിരച്ചിലിൽ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത് .

You might also like