ജോസഫ് ഇടത്തേക്കോ ?കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തിൽ തിരുമാനമുണ്ടായില്ലങ്കിൽ കടുത്ത തിരുനങ്ങൾ എടുക്കുമെന്ന് പിജെ ജോസഫ്

ഇടത്തോട്ട് ചാഞ്ഞ് പരസ്യനിലപാടെടുക്കാൻ മുതിരുന്ന പിജെ ജോസഫ് യുഡിഎഫിന് നൽകുന്നത് ശക്തമായ സന്ദേശമാണ്. കോട്ടയം ജില്ലാ പഞ്ചായത്തു പ്രസിഡണ്ട് സ്ഥാനം

0

തൊടുപുഴ : ഇടത്തേക്കെന്ന സൂചന നൽകി പി ജെ ജോസഫ് നിലപാട് കടുപ്പിക്കുന്നു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ജോസ് കെ മാണി വിഭാഗത്തോട് ഇടഞ്ഞ പിജെ ജോസഫ് “പ്രശ്ന പരിഹാരമില്ലെങ്കിൽ കടുത്ത തീരുമാനങ്ങൾ ഉണ്ടാകു”
മുന്നണിയിൽ പലവട്ടം ചർച്ച ചെയ്തട്ടും പ്രശ്നപരിഹാരത്തിന് യുഡി എഫ് ഇടപെടലുണ്ടാകാത്തതിലാണ് ജോസഫിന് അതൃപ്തി. ഇടത്തോട്ട് ചാഞ്ഞ് പരസ്യനിലപാടെടുക്കാൻ മുതിരുന്ന പിജെ ജോസഫ് യുഡിഎഫിന് നൽകുന്നത് ശക്തമായ സന്ദേശമാണ്. കോട്ടയം ജില്ലാ പഞ്ചായത്തു പ്രസിഡണ്ട് സ്ഥാനം. പ്രശനം പരിഹരിച്ചില്ലെങ്കിൽ കടുത്ത തീരുമാനമുണ്ടാകുമെന്ന് ജോസഫിന്റെ അണികളും നേതാക്കളും വ്യകതമാക്കുന്നു . അവഗണന തുടര്‍ന്നാൽ തീരുമാനം എടുക്കാൻ ഇനി മടിക്കേണ്ടതില്ലന്ന പൊതു വികാരവും പാർട്ടിക്കുള്ളിൽ ഉണ്ട് .കോട്ടയം ജില്ലാ പഞ്ചായത്തിലെ പ്രശ്ന പരിഹാരത്തിന് അടിയന്തര ഇടപെടൽ വേണമെന്ന് മുന്നണി നേതൃത്വത്തോട് പിജെ ജോസഫ് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രശനം ചർച്ച ചെയ്യാൻ പോലും യു ഡി ഫ് നേതാക്കൾ തയ്യാറായിട്ടില്ല .

അതേസമയം പി ജെ ജോസഫിന്റെ ഇപ്പോഴൊഴത്തെ നീക്കങ്ങങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ചുവടുമാറ്റം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് . കേരളാകോൺഗ്രസ് പോലുള്ള പാർട്ടികൾക്ക്അണികളെ പിടിച്ചു നിർത്താൻ അധികാരത്തിന്റെ പിൻബലം കൂടിയേ തിരു . ഇപ്പോഴത്തെ സാഹചര്യത്തിൽ സംസ്ഥാനത്തു എൽ ഡി എഫ് ന് ഭരണ തുടർച്ച ലഭിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത് . വീണ്ടും അഞ്ചു വര്ഷം കുടി അധികാരത്തിൽ ഇരിക്കാൻ കഴിയാതെ വന്നാൽ അണികളിൽ പലരും കാര്യസത്യത്തിനായി പാർട്ടി വിട്ടു പോകുമെന്ന ചിന്ത ഒട്ടു മിക്ക കേരളാ കോൺഗ്രസ്സ് നേതാക്കൾക്കുമുണ്ട് . ഈ സാഹചര്യത്തിൽ ഭരണ തുടർച്ച കൽപ്പിക്കുന്ന മുന്നണിയിൽ ചേക്കേറണം എന്ന ചിന്ത ജോസഫുമായി  പല മുതിർന്ന നേതാക്കളും പങ്കു വച്ചു കഴിഞ്ഞു . ഇടതു പക്ഷത്തോടൊപ്പം നില നികൊണ്ടിരുന്ന ജോസഫിന്റെ വിശ്വസ്തയാണ് ഫ്രാൻസിസ് ജോർജ് സ്വന്തം പാർട്ടി പിരിച്ചുവിട്ട് ജോസഫിനൊപ്പം ചേരുകയുണ്ടായി , ഇടതുപക്ഷമനസ്സുള്ള ഫ്രാൻസ് ജോർജ് വഴി ഇടത്തേക്ക് ചേക്കാറാനുള്ള അവസരം പി ജെ ജോസഫ് തേടിയതായാണ് വിവരം .അടുത്തിടെ മുഖ്യമന്ത്രിയെ ജോസഫ് സന്ദർശിക്കുകയും സൗഹൃദ സംഭാഷണം നടത്തുകയും ചെയ്തിരുന്നു .മാത്രമല്ല കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ മുഖ്യമന്ത്രിയെ പുകഴ്ത്തിയതും ശ്രദ്ധേയമാണ് .

ജോസ് വിഭാഗത്തോട് മൃദു യു ഡി ഫ്സ തുടർന്നാൽ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന തീരുമാനം എടുക്കുമെന്ന സൂചനയും പിജെ ജോസഫ് കോൺഗ്രസ്സ് നേതാക്കളെയും യുഡിഫ് നേതൃത്തത്തേയും അറിയിച്ചതായാണ് വിവരം പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ യുഡിഎഫ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കം കടുത്ത തീരുമാനത്തിലേക്ക് പോകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അവസാന 6 മാസം പി.ജെ ജോസഫ് വിഭാഗത്തിലെ അജിത് മുതിരമലക്ക് നല്കാൻ ധാരണയായിരുന്നുവെന്നാണ് ജോസഫ് പറയുന്നത്. എന്നാൽ അങ്ങനെയൊരു ധാരണ ഉണ്ടാക്കിയിട്ടില്ലെന്നാണ് ജോസ് കെ മാണി വാദിക്കുന്നത്.ഇക്കാര്യത്തിലാണ് യുഡിഫ് എടുക്കുന്ന അലംഭാവം നിലപാട് മുതലാക്കി രാഷ്ട്രീയ ചുവടുമാറ്റത്തിന് ജോസഫ് ശ്രമിക്കുന്നത്