ഉത്ര കൊലക്കേസ് ഭർത്താവു സൂരജും പാമ്പ് സുരേഷു അറസ്റ്റിൽ

മാര്‍ച്ച് രണ്ടിന് അണലിയെ ഉപയോഗിച്ചാണ് ആദ്യശ്രമം. രണ്ടാംതവണ മൂര്‍ഖനെ വാങ്ങി കുപ്പിയില്‍ കൊണ്ടുവന്ന പാമ്പിനെ യുവതിയുടെ ദേഹത്ത് ഇട്ടെന്നും പാമ്പ് കടിക്കുന്നത് സൂരജ് നോക്കിയിരുന്നെന്നും

0

കൊല്ലം :അഞ്ചലിലെ ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജും ഇയാളുടെ സുഹൃത്ത് പാമ്പ് സുരേഷും അറസ്റ്റില്‍. വിചിത്രമായ കൊലപാതകമാണെന്നും സാമ്പത്തിക കാരണങ്ങളാണ് കൊലക്ക് കാരണമെന്നും പൊലീസ് പറഞ്ഞു. രണ്ടുതവണ ഉത്രയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു.മാര്‍ച്ച് രണ്ടിന് അണലിയെ ഉപയോഗിച്ചാണ് ആദ്യശ്രമം. രണ്ടാംതവണ മൂര്‍ഖനെ വാങ്ങി കുപ്പിയില്‍ കൊണ്ടുവന്ന പാമ്പിനെ യുവതിയുടെ ദേഹത്ത് ഇട്ടെന്നും പാമ്പ് കടിക്കുന്നത് സൂരജ് നോക്കിയിരുന്നെന്നും കൊല്ലം റൂറല്‍ എസ്.പി എസ്.ഹരിശങ്കര്‍ പറഞ്ഞു.

അതേസമയം കൊല്ലം അഞ്ചലിൽ പാമ്പുകടിയേറ്റ് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സൂരജിനും പാമ്പിനെ എത്തിച്ചു നൽകിയ സുഹൃത്തിനുമെതിരെ വനംവകുപ്പും കേസെടുക്കും. വനം വന്യജീവി വകുപ്പ് നിയമം അനുസരിച്ച് പാമ്പിനെ കൈവശം വച്ചതിനാണ് കേസെടുക്കുക. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.